തുര്‍ക്കിയിലെ ഇസ്തംബുളിലെ ക്രിസ്ത്യൻ പള്ളി വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

Mail This Article
ഇസ്തംബുൾ ∙ തുര്‍ക്കിയിലെ ഇസ്തംബുളിലെ ക്രിസ്ത്യൻ പള്ളിയില്‍ ഞായറാഴ്ച ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പള്ളിയിലെ ശുശ്രൂഷകള്‍ക്കിടയിലാണ് സംഭവം. രണ്ടു മുഖംമൂടിധാരികൾ വെടിയുതിർത്ത ശേഷം കടന്നുകളയുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇസ്തംബുളിലെ സരിയര്‍ ജില്ലയിലെ കത്തോലിക്കാ പള്ളിയിലായിരുന്നു സംഭവം. അക്രമികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് വക്താവ് അറിയിച്ചു. ആക്രമണസമയത്ത് 40 പേർ പ്രാർഥനയ്ക്കായി പള്ളിയിലുണ്ടായിരുന്നെന്നാണ് വിവരം. സംഭവത്തിൽ ഫ്രാന്‍സിസ് മാർപാപ്പ അനുശോചനമറിയിച്ചു.
തുര്‍ക്കിയിലെ സിനഗോഗുകളും പള്ളികളും ഇറാഖ് എംബസിയും ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന സംശയത്തില്‍, ഐഎസ് പ്രവർത്തകരെന്നു കരുതുന്ന 32 പേരെ കഴിഞ്ഞ മാസം തുര്‍ക്കി സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു.