പതിനേഴാമത് ആറ്റുകാൽ പൊങ്കാല: ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഈ മാസം 25 ന്
Mail This Article
ലണ്ടൻ ∙ ലണ്ടനിൽ അർപ്പിക്കുന്ന പതിനേഴാമത് ആറ്റുകാൽ പൊങ്കാല, ഈ മാസം 25 ന് ന്യൂഹാംമാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ- സാംസ്കാരിക സംഘടനയായ ബ്രിട്ടിഷ്ഏഷ്യൻ വിമൻസ് നെറ്റ് വർക്കാണ്(BAWN) ആറ്റുകാൽ പൊങ്കാലയ്ക്ക് നേതൃത്വം നൽകുന്നത്.
ഈ മാസം 25 ന് രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കും. അവധി ദിവസമായതിനാൽ, ഇത്തവണ യു കെയുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.ബ്രിട്ടിഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിക്കുകയും നേതൃത്വംനൽകുകയും ചെയ്യുന്നത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബ്രിട്ടിഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ സ്തനാർബുദ സൊസൈറ്റിയുടെ മുഖ്യപ്രായോജകരുമാണ്. ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഡോ. ഓമന ഗംഗാധരൻ - 07766822360
(Please Come and Join us on25th February from 9AM, at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF)