ADVERTISEMENT

തമിഴ്‌നാട് ടൂറിസം അവാർഡ് നൈറ്റിൽ 'മികച്ച എയർലൈൻ പങ്കാളി'യായി ശ്രീലങ്കൻ എയർലൈൻസ് തിരഞ്ഞെടുക്കപ്പെട്ടു. തെക്കൻ ഇന്ത്യൻ സംസ്ഥാനത്തെ ടൂറിസം വർധിപ്പിക്കുന്നതിലുള്ള എയർലൈനിന്റെ അസാധാരണമായ സംഭാവനകളെ അംഗീകരിക്കുന്നതാണ് ഈ ബഹുമതി. സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡിൽ സെപ്റ്റംബറിൽ നടന്ന വിസിറ്റേഴ്സ് ചോയ്സ് അവാർഡ് വിഭാഗത്തിൽ ലീഡിങ് ഇന്റർനാഷണൽ എയർലൈൻ ഇൻ സൗത്ത് ഏഷ്യ എന്ന പുരസ്കാരം നേടിയതിനു ശേഷം, ഈ മാസങ്ങളിൽ എയർലൈനിന് ലഭിക്കുന്ന രണ്ടാമത്തെ പ്രധാന ബഹുമതിയാണിത്.

തമിഴ്‌നാട് ടൂറിസം അവാർഡ്, സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയ എയർലൈനുകളെ ആദരിക്കുന്നു. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുരൈ എന്നിവിടങ്ങളുമായി  ഏകദേശം 35 വാരാന്ത്യ വിമാനങ്ങൾ ബന്ധിപ്പിച്ചുകൊണ്ട്, സംസ്ഥാനത്തെ സേവിക്കുന്ന പ്രമുഖ രാജ്യാന്തര എയർലൈനുകളിൽ ഒന്നായി ശ്രീലങ്കൻ എയർലൈൻസ് സ്ഥാനം പിടിച്ചിട്ടുണ്ട്.

English Summary:

SriLankan Airlines wins 'Best Airline Partner' at the Tamil Nadu Tourism Awards, recognizing its significant contribution to boosting tourism in the state with extensive flight connections to Chennai, Trichy, and Madurai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com