അഗ്നിശമന ഉപകരണങ്ങള്‍ക്കുള്ളില്‍ ലഹരിമരുന്ന്; കുവൈത്തില്‍ നാല് പേർ അറസ്റ്റില്‍

Mail This Article
കുവൈത്ത്‌സിറ്റി ∙ അഗ്നിശമന ഉപകരണങ്ങള്‍ക്കുള്ളില്‍ കൊണ്ടുവന്ന 16 കിലോഗ്രാം ഷാബുവും 10,000 ട്രമഡോള്‍ ഗുളികകളും ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ കുവൈത്തില്‍ പിടിച്ചു. രാജ്യാന്തര ബന്ധമുള്ള സംഘമാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തില്‍ ഒരു സ്വദേശി പൗരന്‍, രണ്ട് അറബ് വംശജര്‍, ഒരു പൗരത്വരഹിതന്‍ ഉള്‍പ്പെടെ നാല് പേർ അറസ്റ്റിൽ.
അഗ്നിശമന ഉപകരണങ്ങള്‍ക്കുള്ളില്‍ നൂതന രീതിയില്‍ ഒളിപ്പിച്ചാണ് ഇവ രാജ്യത്തേയക്ക് കടത്തിയത്. രാജ്യാന്തര ശൃംഖലയിലെ അംഗങ്ങളുടെ നീക്കത്തെകുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടാനായത്.
രാജ്യത്തേയ്ക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും തടയുമെന്നും, സംശയകരമായ സാഹചര്യത്തില്‍ 112/ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കണ്‍ട്രോളിന്റെ ഹോട്ട് ലൈനിന്‍ (1884141) റിപ്പോര്‍ട്ട് ചെയ്യാനും പൊതുജനങ്ങളോടെ ആവശ്യപ്പെട്ടു.