ADVERTISEMENT

ലണ്ടൻ∙  ടെലിവിഷൻ അവതാരകയായ ഹോളി വില്ലോബിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ ശേഷം വധിക്കുന്നതിന് പദ്ധതിയിട്ട കേസിൽ സുരക്ഷാ ജീവനക്കാരനായ ഗാവിൻ പ്ലംബ് (37) കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തി. താൻ അമിത വണ്ണമുള്ള വ്യക്തിയാണെന്നും അവതാരകയെ തട്ടിക്കൊണ്ടുപോകാൻ ശാരീരികമായി ശേഷിയില്ലെന്നും പ്രതി വാദിച്ചെങ്കിലും ജൂറി ഈ വാദം തള്ളി. ലൈംഗിക ഫാന്‍റസി പൂർത്തീകരിക്കുന്നതിനാണ് പ്രതി കൃത്യത്തിന് പദ്ധതിയിട്ടത്.

എസെക്സിലെ ഹാർലോയിൽ താമസിച്ചിരുന്ന പ്രതി ഇതിനായി ഒരുക്കം നടത്തിയിരുന്നു. പ്ലംബ് ക്ലോറോഫോം ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത് കേസിൽ നിർണായകമായി. യുഎസിലെ ഒരു രഹസ്യ പൊലീസ് ഉദ്യോഗസ്ഥനോട് പദ്ധതികൾ ഓൺലൈനിലൂടെ വെളിപ്പെടുത്തിയതാണ് പ്രതിക്ക് വിനയായത്. പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ വിവരത്തെ തുടർന്നാണ് പ്രതി അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തത്.

ചെംസ്ഫോർഡ് ക്രൗൺ കോടതിയിൽ എട്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് പ്രതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്. ജൂലൈ 12 ന് ശിക്ഷ വിധിക്കുമെന്ന് അറിഞ്ഞതോടെ പ്രതി കോടതിയിൽ വച്ച് പൊട്ടികരഞ്ഞു. അമേരിക്കയിലെ പൊലീസ് ഉദ്യോഗസ്ഥൻ  വിവരം അറിയിച്ചത് കൊണ്ടാണ് കുറ്റകൃത്യം തടയാൻ സാധിച്ചതെന്ന് യുകെ പൊലീസ് വ്യക്തമാക്കി. 

English Summary:

An obsessive loner's plot to kill Holly Willoughby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com