ADVERTISEMENT

ഡബ്ലിൻ ∙ ഗാർഡിയൻ റേച്ചൽ ചർച്ച് വികാരി റവ. ഫാ. ഡെർമോട്ട് ലെയ്‌കോക്കിന്റെ വേർപാട് സിറോ മലബാർ സഭക്ക് തീരാ നഷ്ടമെന്ന് സിറോ മലബാർ സഭ അയർലൻഡ് നാഷനൽ കോ ഓർഡിനേറ്റർ റവ. ഫാ. ജോസഫ് ഓലിയക്കാട്ടിൽ.

അയർലൻഡിലെ സീറോ മലബാർ സഭക്കും പ്രത്യേകിച്ച് ബ്‌ളാക്ക്‌റോക്കിലെ ഇടവക ജനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച് മലയാളി സമൂഹത്തെ ചേർത്ത് പിടിച്ച വൈദിക ശേഷ്ഠനായിരുന്നു ഫാ. ഡെർമട്ട് എന്ന് ഫാ.ജോസഫ് ഒളിയക്കാട്ടിൽ അനുശോചന സന്ദേശത്തിൽ സ്മരിച്ചു.

10 വർഷം മുൻപ് സീറോ മലബാർ കുർബാന ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ തുടങ്ങാൻ അനുമതി നൽകുകയും, സീറോ മലബാർ സഭാ സമൂഹത്തെ ചേർത്ത് നിർത്തി എല്ലാവരോടും സൗമ്യമായി പെരുമാറുകയും സവിശേഷ്ഠ വ്യക്തിത്വം ഉള്ള വൈദികനായിരുന്നു ഫാ. ഡെർമോട്ട് എന്നും ഫാ.ഓലിയക്കാട്ടിൽ അനുസ്മരിച്ചു. ഫാ. ഡെർമോട്ട് ലെയ്‌കോക്കിന്റെ വേർപാട് ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ എല്ലായ്‌പ്പോഴും സ്മരിക്കപ്പെടുമെന്നും ഫാ. ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

fr-joseph-oliyakkattil-remembered-fr-dermot-in-commemoration-3
അന്തിമോപചാരം അർപ്പിക്കാനെത്തിയവർ. ചിത്രം– സ്പെഷൽ അറേഞ്ച്മെന്റ്

ഫാ. ഡെർമോട്ട് ലെയ്‌കോക്കിന് വേണ്ടി നടത്തിയ പ്രത്യേക പ്രാർഥന ചടങ്ങുകൾക്കും ഒപ്പീസിനും റവ. ഫാ. ജോസഫ് മാത്യു, ഫാ. സെബാൻ സെബാസ്ററ്യൻ എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച്ച രാത്രി 8 മണിമുതൽ 9.30 വരെ അയർലൻഡിലെ വിവിധ മാസ് സെന്ററുകളിൽ നിന്നുള്ള നൂറു കണക്കിന് സീറോ മലബാർ വിശ്വാസികൾ ഫാ. ഡെർമോട്ട് ലൈകോക്കിനു വേണ്ടിയുള്ള പ്രത്യേക പ്രാർഥനയിലും ഒപ്പീസിലും പങ്കെടുത്തു.

fr-joseph-oliyakkattil-remembered-fr-dermot-in-commemoration-2
പ്രാർഥനാ ശുശ്രൂഷയിൽ നിന്ന്. ചിത്രം–സ്പെഷൽ അറേഞ്ച്മെന്റ്

സീറോ മലബാർ സഭ ഡബ്ലിൻ റീജൻ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, റീജനൽ പിതൃവേദി പ്രസിഡന്റ് സിബി സെബാസ്റ്റ്യൻ, പി ആർ ഒ ജൂലി ചിറയത്ത്, റീജനൽ സഭായോഗം ഭാരവാഹികളായ സീജോ കാച്ചപ്പിള്ളി, ജോയിച്ചൻ മാത്യു, ജയൻ മുകളേൽ, ജിൻസി ജോസഫ്, ട്രസ്റ്റിമാരായ മെൽബിൻ സ്‌കറിയ, സിനു, സന്തോഷ് എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു.

 ഡബ്ലിൻ ആർച്ച് ബിഷപ്പ് മാർ ഡെർമോട്ട് ഫാരെൽ, ബിഷപ്പ് ഡോണൽ റോച്ചെ, ഡബ്ലിനിലെ സഹായ മെത്രാനായ ബിഷപ്പ് പോൾ ഡെംപ്സിയും  വൈദികരും ചേർന്ന് ഫാ .ഡെർമോട്ടിന്റെ ഭൗതിക ശരീരം ഗാർഡിയൻ ഏഞ്ചൽ പള്ളിയിലേക്ക് സ്വീകരിച്ചു. അയർലൻഡിലെ നാനാതുറയിലുള്ള ആളുകൾ  ഫാ. ഡെർമോട്ടിന്റെ വിടവാങ്ങൽ കർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

English Summary:

Fr Joseph Oliyakkattil remembered Fr Dermot in Commemoration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com