ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 27 ന്

Mail This Article
ബ്രിസ്റ്റോൾ ∙ യുകെയിലെ സൗത്ത് വെസ്റ്റ് മേഖലയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ (ബിഎംഎ) ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഏപ്രിൽ 27ന് നടക്കും. 'ഉത്സവമേള' എന്ന പേരിൽ ബ്രിസ്റ്റോൾ ട്രിനിറ്റി അക്കാദമിയിൽ വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ബിഎംഎ ഭാരവാഹികൾ അറിയിച്ചതനുസരിച്ച്, 'MARQUITA 2025' എന്ന സൗന്ദര്യ മത്സരമാണ് ഉത്സവമേളയിലെ പ്രധാന ആകർഷണം. സൗന്ദര്യമത്സരത്തിലെ വിജയികൾക്ക് 3000 പൗണ്ടിന്റെ സമ്മാനങ്ങൾ ലഭിക്കും. 'MARQUITA 2025' ആയി തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാം സ്ഥാനത്തിന് 1500 പൗണ്ടും കാഷ് പ്രൈസും സൗന്ദര്യ റാണി പട്ടവും സമ്മാനമായി നൽകും.
രണ്ടാം സ്ഥാനത്തിന് 1000 പൗണ്ടും മൂന്നാം സ്ഥാനത്തിന് 500 പൗണ്ടും കാഷ് പ്രൈസും പ്രശസ്തിപത്രവും ലഭിക്കും. യുകെയിൽ നടത്തിയിട്ടുള്ള മലയാളി സൗന്ദര്യ മത്സരങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരിക്കും 'MARQUITA 2025' എന്ന് സംഘാടകരായ ബിഎംഎ അറിയിച്ചു.
'MARQUITA 2025' ൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്റെ വെബ്സൈറ്റ് www.bma-bristol.uk എന്ന പോർട്ടൽ വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി ബിഎംഎ വൈസ് പ്രസിഡന്റ് ലിജോ ജോഷ്വയെ (+44 7741976792) ബന്ധപ്പെടണമെന്ന് പ്രസിഡന്റ് സെൻ കുര്യാക്കോസും സെക്രട്ടറി ചാക്കോ വർഗീസും അറിയിച്ചു.