അൽമനാർ ഈദ്ഗാഹ്; ബലി പെരുന്നാൾ നമസ്കാരം രാവിലെ ആറിന്

Mail This Article
ദുബായ് ∙ അൽഖൂസ് അൽമനാർ ഇസ്‌ലാമിക് സെന്റർ ഗ്രൗണ്ടിൽ നടക്കുന്ന ഈ വർഷത്തെ ബലിപെരുന്നാൾ ഈദ്ഗാഹ് വിജയിപ്പിക്കാൻ വി.കെ.സക്കരിയ ചെയർമാനും അബ്ദുൽ വാഹിദ് മയ്യേരി കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. ദുബായ് മതകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി മലയാള ഭാഷയിൽ ദുബായിൽ നടക്കുന്ന ഏക ഈദ്ഗാഹാണിത്. കാർപെറ്റ് വിരിച്ച് സജ്ജമാക്കുന്ന ഈദ് ഗാഹിൽ സ്ത്രീകൾക്കും കുട്ടികൾക്കും നമസ്കരിക്കാനുള്ള സ്ഥലവും അംഗശുദ്ധി വരുത്താനുള്ള സൗകര്യവും ഒരുക്കും.
രാവിലെ 6.07 ന് പെരുന്നാൾ നമസ്കാരത്തിന് അബ്ദുൽ സലാം മോങ്ങം നേതൃത്വം നൽകും. തുടർന്ന് മലയാളത്തിൽ പ്രഭാഷണം ഉണ്ടായിരിക്കും. ഈദ് ഗാഹിലേക്ക് വരുന്നവർക്ക് ദുബായുടെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. അബൂബക്കർ സ്വലാഹി, നൗഷാദ് കോയക്കുട്ടി, റഫീഖ് എറവറാംകുന്ന്, മുഹമ്മദ് ഹനീഫ് പ്രസംഗിച്ചു.
മറ്റു ഭാരവാഹികൾ: നൗഷാദ് കോയക്കുട്ടി, അഷറഫ് മക്‌തൂം (വൈസ് ചെയർമാൻ), ഹൈദർ വളാഞ്ചേരി (ജോയിന്റ് കൺവീനർ), മുഹമ്മദ് ഹനീഫ് ഡി.വി.പി (കോ ഒാർഡി ), ഹനീഫ് സ്വലാഹി (മീഡിയ), റഫീഖ് കരേക്കാട്, റഷീദ് പേരാമ്പ്ര,റിഷാദ് അലനല്ലൂർ, ഷാനവാസ് വയനാട്, ഇമ്തിയാസ് ഗുരുവായൂർ (ടെക്നിക്കൽ), നൂർ ആമീൻ, സമീർ സീറ, ആസാദ്, മിദ്‌ലാജ്, നൗഷാദ്, നവാസ് (വൊളന്‍റിയർ), റിനാസ് മാഹി, റഫീഖ് എറവറാം കുന്ന്, മുഹമ്മദ് രണ്ടത്താണി (റിലീഫ് ), അബു അൽഷാബ്, നാസറുദ്ധീൻ, കെ.ടി. സലിം (വേദി), അഷ്‌റഫ് ചാവക്കാട്, അഷ്‌ഫാക് പത്തപ്പിരിയം റഷീദ് (ഭക്ഷണം). ഫോൺ: +971 55 922 6949 (ഹനീഫ്).