മദീന പള്ളിയിലെ ഇഫ്താർ വിതരണം; കരാറിൽ ഒപ്പുവച്ചു

Mail This Article
മദീന ∙ മദീന പള്ളിയിൽ റമസാനിൽ ഇഫ്താർ വിതരണത്തിന്റെ ചുമതല കാറ്ററിങ് കമ്പനികൾക്ക് നൽകുന്നതിനുള്ള കരാറുകളിൽ അതോറിറ്റി ഒപ്പുവച്ചു.
ഈത്തപ്പഴം, റൊട്ടി, ധാന്യങ്ങൾ, എന്നിവ അടങ്ങിയ ഇഫ്താർ കിറ്റാണ് വിതരണം ചെയ്യുക. പള്ളി കാര്യ വകുപ്പിൽ നിന്ന് ഇഫ്താർ വിതരണ ലൈസൻസ് നേടുന്ന വ്യക്തികൾക്ക് കാറ്ററിങ് കമ്പനികൾ ഇഫ്താർ മൊത്തമായി വിതരണം ചെയ്യുന്നു. ലൈസൻസുള്ളവർ അവരുടെ സുപ്രകളിൽ ഇഫ്താർ വിളമ്പും. കഴിഞ്ഞ വർഷം 12 കാറ്ററിങ് കമ്പനികൾ ഇഫ്താർ വിതരണം ചെയ്തിരുന്നു. ഇത്തവണ അത് കുറയുമെന്നാണ് കരുതുന്നത്. അസർ നമസ്‌കാരത്തിന് ശേഷം മസ്ജിദുന്നബവി അങ്കണത്തിൽ ലൈസെൻസ് ഉള്ള സുപ്ര ഉടമകൾക്ക് കാറ്ററിങ് കമ്പനികൾ വഴി ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യും.