ADVERTISEMENT

ദുബായ്∙ കോവിഡ് കഴിഞ്ഞതോടെ യുഎഇയിലേക്ക് വീണ്ടും പ്രവാസികളുടെ വരവ് തുടങ്ങി. രാജ്യത്ത് കഴിഞ്ഞ 3 മാസത്തിനിടെ മാത്രം തൊഴിൽ തേടി എത്തിയവർ 2.22 ലക്ഷം. സ്വകാര്യ മേഖലയിലാണ് ജോലിക്കാർ അധികമായി എത്തിയത്. കോവിഡ് കാലത്ത് നാട്ടിലേക്കു പ്രവാസികളുടെ ഒഴുക്കായിരുന്നു.

Read also : 'ഇന്റർവ്യൂ വേണ്ട, വൻ ശമ്പളത്തിൽ ജോലി റെഡി'; തട്ടിപ്പിൽ ഇരയായി മലയാളികളും, ഒട്ടേറെ ഇന്ത്യക്കാർക്ക് പണം നഷ്ടം...


കമ്പനികൾ പ്രതിസന്ധിയിലായതും പൂട്ടിപ്പോയതും ലക്ഷക്കണക്കിന് പേരുടെ തൊഴിലാണ് നഷ്ടപ്പെടുത്തിയത്. നാട്ടിലെത്തിയ പലരും ഇനിയൊരു മടക്കമില്ലെന്നു കരുതിയെങ്കിലും യുഎഇയിൽ എല്ലാ മേഖലകളും ശക്തമായി തിരിച്ചുവന്നതോടെ പഴയ പ്രവാസികളും പുതിയ തൊഴിലന്വേഷകരും എത്തിത്തുടങ്ങി. രാജ്യം വീസ നയം ഉദാരമാക്കിയതും തിരിച്ചുവരവ് ശക്തമാക്കി.

 

ഫെഡറൽ നാഷനൽ കൗൺസിലിന്റെ വ്യാവസായിക, സാമ്പത്തിക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് പ്രവാസി ജീവനക്കാരുടെ എണ്ണം വർധിച്ചെന്ന കണക്കുള്ളത്. കഴിഞ്ഞ വർഷാവസാനം വരെ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണം 50.47 ലക്ഷം കടന്നിരുന്നു. ഈ വർഷം മാർച്ച് അവസാനിച്ചപ്പോഴേക്കും തൊഴിലാളികളുടെ എണ്ണം 52.70 ലക്ഷമായി ഉയർന്നു. സ്വകാര്യ മേഖലയിൽ വേതനമായി മാത്രം നൽകുന്ന തുക 2100 കോടി ദിർഹമാണ്.

 

പ്രദേശിക തൊഴിൽ വിപണിയിൽ നിക്ഷേപം നടത്തുന്ന വിദേശ സംരംഭകർക്ക് നികുതി ഇളവടക്കമുള്ള ആനുകൂല്യങ്ങൾ നൽകി നിക്ഷേപ രംഗത്തേക്ക് ആകർഷിക്കണമെന്ന് സമിതി വ്യാവസായിക, മാനവവിഭവശേഷി മന്ത്രാലയങ്ങളോട് അഭ്യർഥിച്ചു. വിവിധ സേവനങ്ങൾക്ക് സ്വദേശി സംരംഭകർ നൽകേണ്ട ഫീസ് കുറയ്ക്കാനും വിരമിക്കുന്നതുമായി ബന്ധപ്പെട്ട നൂലാമാലകൾ പരിഹരിക്കാനും സമിതി ശുപാർശ ചെയ്തു

English Summary: After covid era, expatriates started coming to UAE seeking employment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com