ADVERTISEMENT

ദോഹ∙ ഇറാഖിന്റെ വിവിധ മേഖലകളിൽ ഖത്തർ 500 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ബാഗ്ദാദിൽ  ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിക്ഷേപ താൽപര്യത്തെക്കുറിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ചർച്ച ചെയ്തു.

 

സമ്പദ് വ്യവസ്ഥ, വാണിജ്യം, നിക്ഷേപം, ഊർജം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതും ചർച്ചാ വിഷയമായി.  വ്യോമഗതാഗതം, മാരിടൈം ട്രാൻസ്‌പോർട് എന്നിവ സംബന്ധിച്ച കരാറുകളിലും നയതന്ത്ര പാസ്‌പോർട്ടുള്ളവരുടെ യാത്രാ വീസ വ്യവസ്ഥ റദ്ദാക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പുവച്ചു.

 

സ്വകാര്യ മേഖലാ പ്രതിനിധികളുമായി അടിസ്ഥാന സൗകര്യം, ടൂറിസം, ആരോഗ്യം എന്നീ മേഖലകളിലും കരാറുകളായി. ഇറാഖും ഖത്തറും തമ്മിലുള്ള സുദൃഢവും ചരിത്രപരവുമായ സൗഹൃദത്തിന്റെ ആഴം ഊട്ടിയുറപ്പിക്കുന്നതാണ് സന്ദർശനമെന്ന് വാർത്താസമ്മേളനത്തിൽ അമീർ അഭിപ്രായപ്പെട്ടു.

 

വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തണമെന്ന ഇരു രാജ്യങ്ങളുടെയും ആഗ്രഹമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Qatar to invest $5bn in Iraq projects after Emir's trip to Baghdad

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com