വാഹനത്തിൽനിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാൽ വൻ പിഴയും ബ്ലാക്ക് പോയിന്റും
Mail This Article
×
അബുദാബി∙ വണ്ടിയിലിരുന്നു റോഡിലേക്കു മാലിന്യം വലിച്ചെറിയരുതെന്ന് അബുദാബി പൊലീസിന്റെ കർശന നിർദേശം.
മാലിന്യം വലിച്ചെറിഞ്ഞു പിടിക്കപ്പെട്ടാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
പരിസരം മലിനമാക്കുന്ന പ്രവൃത്തികളിൽ നിന്നു വാഹനയാത്രക്കാർ വിട്ടു നിൽക്കണം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണം തുടരുന്നതിനൊപ്പം റോഡിനോടു ചേർന്ന തുറസ്സായ സ്ഥലം ചെടികളും പുല്ലും പിടിപ്പിച്ചു മനോഹരമാക്കാനും തീരുമാനിച്ചു.
English Summary: UAE police urge residents to avoid throwing garbage on roads.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.