ദേശഭക്തി ഗാനങ്ങളും സാംസ്‌കാരിക, കലാപരിപാടികളും; ആഘോഷത്തിൽ ആറാടി സ്കൂളുകൾ

Mail This Article
ദോഹ∙ ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലും വർണാഭമായ സ്വാതന്ത്ര്യദിനാഘോഷം അരങ്ങേറി. രാവിലെ സ്‌കൂളുകളിൽ ദേശീയ പതാക ഉയർത്തി. വിദ്യാർഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും ഇന്ത്യയുടെ തനത് സാംസ്‌കാരിക, കലാ പരിപാടികളും സ്വാതന്ത്ര്യദിനാഘോഷത്തിന് തിളക്കമേകി.

നോബിൾ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ
ട്രഷറർ ഷൗക്കത്തലി താജ് ദേശീയ പതാക ഉയർത്തി. അക്കാദമിക് ഡയറക്ടർ മുനീർ അഹമ്മദ്, പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ ഷിഹാബുദീൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് വിവിധ ദേശീയോദ്ഗ്രഥന പരിപാടികൾ അവതരിപ്പിച്ചു.

എംഇഎസ് ഇന്ത്യൻ സ്‌കൂൾ
എംഇഎസിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ഹമീദ ഖാദർ ദേശീയ പതാക ഉയർത്തി. വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
ഗവേണിങ് ബോർഡ് അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

ഐഡിയൽ ഇന്ത്യൻ സ്‌കൂൾ
പ്രസിഡന്റ് ഡോ.ഹസൻ കുൻഹി എം.പി ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ ഷെയ്ഖ് ഷമീം സാഹിബ്, അധ്യാപകർ, അനധ്യാപകർ, വിവിധ വിഭാഗം മേധാവികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ബിർള പബ്ലിക് സ്‌കൂൾ
പ്രധാന ക്യാംപസിൽ ചെയർമാൻ ഗോപി ഷഹാനിയും ഡയറക്ടർ സി.വി.റപ്പായി, മാനേജ്‌മെന്റ് പ്രതിനിധി ചിന്തു റപ്പായ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. നോൺ-അക്കാദമിക് വിഭാഗം മേധാവി വിനോദ് കുമാർ.കെ.വി, സ്‌കൂൾ വൈസ് പ്രിൻസിപ്പൽമാരായ രാധിക റെലെ, എദ്‌ന ഫെർണാണ്ടസ്, കോർഡിനേറ്റർമാർ, അധ്യാപക-അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ
മാനേജിങ് ഡയറക്ടർ കെ.സി അബ്ദുൽ ലത്തീഫ് ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ റഫീഖ് റഹിം, വൈസ് പ്രിൻസിപ്പൽ ഡോ.സലിൽ ഹസൻ എന്നിവർ പ്രസംഗിച്ചു.

ഡിപിഎസ്-മോഡേൺ ഇന്ത്യൻ സ്‌കൂൾ
മുഖ്യാതിഥിയായ സ്‌കൂൾ പ്രസിഡന്റ് ഹസൻ ചൗഗ്ലെ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ അസ്ന നഫീസ് പ്രസംഗിച്ചു. ദേശഭക്തി ഗാനാലാപനം, സാംസ്‌കാരിക പരിപാടികൾ എന്നിവയും വിദ്യാർഥികൾ അവതരിപ്പിച്ചു.
English Summary: Indian schools in Qatar celebrated Independence day.