ADVERTISEMENT

അബുദാബി ∙ ഗതാഗത നിയമ ലംഘനത്തിനു ഡ്രൈവിങ് ലൈസൻസിൽ ലഭിച്ച ബ്ലാക്ക് പോയിന്റ് കുറയ്ക്കാൻ യുഎഇ ആഭ്യന്തരമന്ത്രാലയം അവസരമൊരുക്കുന്നു. 

 യുഎഇയിൽ സ്‌കൂളുകൾ തുറക്കുന്ന 28ന് സുരക്ഷിതമായി വാഹനം ഓടിച്ചാൽ 4 ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. അപകടമില്ലാത്ത ഒരു ദിനം എന്ന പേരിൽ  ആഭ്യന്തര മന്ത്രാലയം നടത്തുന്ന ക്യാംപെയിന്റെ ഭാഗമാണിത്. അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ സുരക്ഷിതമായി വാഹനമോടിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി പ്രതിജ്ഞ എടുക്കുന്നവരെയാണ് ഇളവിനായി പരിഗണിക്കുക. അന്നേ ദിവസം നിയമലംഘനം നടത്താത്തവർക്ക് ഇളവ് ലഭിക്കും. യുഎഇ ഗതാഗത നിയമം അനുസരിച്ച് വർഷത്തിൽ 24 ബ്ലാക്ക് പോയിന്റ് ലഭിച്ചാൽ ലൈസൻസ് റദ്ദാകും.

English summary: UAE announced new initiative to reduce negative traffic points.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com