സ്നേഹ സംഗമം നടത്തി

Mail This Article
റിയാദ് ∙ മങ്കടയിൽ പുതുതായി ആരംഭിക്കുന്ന സിഎച്ച് സെന്ററിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് റിയാദ് മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ നേതാക്കളെയും പ്രവർത്തകരെയും സിഎച്ച് സെന്ററുമായി സഹകരിക്കുന്ന ആളുകളെയും ഉൾപ്പെടുത്തി സ്നേഹ സംഗമം നടത്തി. ഉദ്ഘാടനം കെഎംസിസി റിയാദ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് നജ്മുദ്ധീൻ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു.
സാന്ത്വന-സേവന രംഗത്ത് പുതിയ കാൽവെപ്പ് നടത്തുന്ന മങ്കട സിഎച്ച് സെന്ററിന് റിയാദ് കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റി നൽകിയ വിവിധ പദ്ധതികളുടെ അവലോകനം ജനറൽ സെക്രട്ടറി റിയാസ് തിരൂർക്കാട് വിശദീകരിച്ചു. 'സ്നേഹ നിധി' സ്വർണ്ണ സമ്പാദ്യ പദ്ധതി, 'കാരുണ്യക്കരുതൽ' ഫണ്ട് കളക്ഷൻ തുടങ്ങിയവയെ വിശദീകരിച്ച് കെ.ടി. അബൂബക്കർ സംസാരിച്ചു.
കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ജില്ലാ ജനറൽ സെക്രട്ടറി സഫീർ പറവണ്ണ, ട്രഷറർ മുനീർ വാഴക്കാട്, ചെയർമാൻ ഷാഫി ചിറ്റത്തുപാറ, ഓർഗനൈസിംഗ് സെക്രട്ടറി മുനീർ മക്കാനി തുടങ്ങിയവർ പ്രസംഗിച്ചു.റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ മാങ്കാവ്, ഷമീർ പറമ്പത്ത്, റഫീഖ് മഞ്ചേരി, മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായ മജീദ് മണ്ണാർമല, സഫീർഖാൻ കരുവാരക്കുണ്ട്, നൗഫൽ താനൂർ, ഇസ്മായിൽ താനൂർ, ഷബീറലി പള്ളിക്കൽ, റഫീഖ് ചെറുമുക്ക്, അർഷദ് തങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സൈദലവി ഫൈസി പ്രാർത്ഥന നിർവഹിച്ച ചടങ്ങിൽ മണ്ഡലം ഭാരവാഹികളായ റഫീഖ് പൂപ്പലം, റഷീദ് അലി അരിപ്ര, സമീർമാനു പാതിരാമണ്ണ, അബു ചെലൂർ, മുസ്തഫ മൂർക്കനാട്, മൂസ വടക്കാങ്ങര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. അലിക്കുട്ടി കടുങ്ങപുരം സ്വാഗതവും റിയാസ് ചുക്കൻ നന്ദിയും പറഞ്ഞു.