ADVERTISEMENT

മസ്കത്ത് ∙ എട്ടുമാസം മുൻപ് വീട്ടുജോലിക്കായി ഒമാനിലെത്തിയ എറണാകുളം സ്വദേശിയായ യുവതി നേരിട്ടത് തൊഴിലുടമയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം. യുവതിയുടെ മകൻ നാട്ടിൽ അപകടത്തിൽ പെട്ട് ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. മകൻ വെന്‍റിലേറ്ററിലാണെന്ന് അറിഞ്ഞിട്ടും, തൊഴിലുടമ യുവതിക്ക് ലീവ് അനുവദിച്ചിരുന്നില്ല. യുവതിയെ നാട്ടിൽ പോകാൻ അനുവദിക്കാത്ത  തൊഴിലുടമയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെക്കുറിച്ച് യുവതിയുടെ വീട്ടുകാർ ദുബായ് പ്രവാസി ആഷിക് റൂവിയെയും തുടർന്ന് കെഎംസിസി ട്രഷറർ മുഹമ്മദ് വാണിമേലിനെയും അറിയിച്ചു.

ഇവർ വിഷയം മസ്‌ക്കത്ത് കെഎംസിസി കെയർ വിങ്ങിനെയും തുടർന്ന് മബേല കെഎംസിസിയെയും അറിയിച്ചു. കെഎംസിസി ഇടപെട്ട് വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്ന്, നിരന്തരമായ ചർച്ചകളിലൂടെ തൊഴിൽ ഉടമയെ സമ്മതിപ്പിക്കുകയും യുവതിയെ വീസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തു. നടപടിക്രമങ്ങൾക്കും ചർച്ചയ്ക്കും ഇബ്രാഹിം ഒറ്റപ്പാലം, മുഹമ്മദ് വാണിമേൽ, അനസുദ്ധീൻ കുറ്റിയാടി, അറഫാത്ത് എസ്‌.വി, കെ. ടി. അബ്ദുല്ല, സാജിർ കുറ്റിയാടി എന്നിവർ നേതൃത്വം നൽകി.

English Summary:

Son Hospitalized in Kerala. Social Workers Freed her from Employer on Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com