ADVERTISEMENT

ദോഹ ∙ സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാമ്പഴ മേളയില്‍ വില്‍പന തകൃതി. 5 ദിവസത്തിനിടെ വിറ്റഴിച്ചത് 57,250 കിലോ മാങ്ങ. ഇന്ത്യന്‍ എംബസിയും സൂഖ് വാഖിഫ് അധികൃതരും ചേര്‍ന്ന് കഴിഞ്ഞ മാസം 30നാണ് 10 ദിവസത്തെ ഇന്ത്യന്‍ മാമ്പഴ ഫെസ്റ്റിവല്‍ ആരംഭിച്ചത്. മേള 5 ദിവസം പൂര്‍ത്തിയായപ്പോള്‍ വ്യത്യസ്ത ഇനങ്ങളിലുള്ള 57,250 കിലോ മാമ്പഴമാണ് വിറ്റഴിച്ചത്.

മേളയുടെ ആദ്യ ദിനത്തില്‍ 8,500 കിലോ, രണ്ടാം ദിനത്തില്‍ 13,000 കിലോ, മൂന്നാം ദിനത്തില്‍ 15,000 കിലോ, നാലാം ദിനത്തില്‍ 11,900 കിലോ, അഞ്ചാം ദിനത്തില്‍ 8,850 കിലോ എന്നിങ്ങനെയാണ് വില്‍പന പൊടിപൊടിക്കുന്നത്.

indian-mango-fair-qatar1
സൂഖിലെ മാമ്പഴ മേളയില്‍ നിന്ന്.

60 കമ്പനികളുടെ 100 സ്റ്റാളുകളിലായി അല്‍ഫോന്‍സ, കേസര്‍, ബംഗനപ്പള്ളി, തോട്ടാപൂരി, നീലം, മല്ലിക, മല്‍ഗോവ, ലംഗട എന്നിങ്ങനെ പച്ചയും പഴുത്തതുമായ മാങ്ങകളും മാങ്ങ കൊണ്ടുള്ള ജാമുകള്‍, ജ്യൂസ്, ഐസ്‌ക്രീം തുടങ്ങി സ്വാദിഷ്ഠമായ വിഭവങ്ങളുമാണുള്ളത്. വിവിധ ഇനം മാവിന്‍ തൈകളും മേളയില്‍ നിന്ന് വാങ്ങാം. ഈ മാസം 8 വരെയാണ് മേള. വൈകിട്ട് 4 മുതല്‍ രാത്രി 9 വരെയാണ് മേളയിലേക്ക് പ്രവേശനം.

English Summary:

57,250 kg of Mangoes Were Sold in 5 Days at the Indian Mango Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com