'ഒരിക്കൽ കൂടി'; ജിദ്ദ സീസൺ 2024ന് ഔദ്യോഗിക തുടക്കം
Mail This Article
ജിദ്ദ ∙ "ഒരിക്കൽ കൂടി" എന്ന പ്രമേയത്തിൽ ജിദ്ദ സീസൺ 2024ന് ഔദ്യോഗികമായി തുടക്കം കുറിച്ചു. മക്ക റീജിയൻ ഡെപ്യൂട്ടി ഗവർണറും ജിദ്ദ ഗവർണറേറ്റിനായുള്ള നാഷനൽ ഇവാലുവേഷൻ കമ്മിറ്റി ചെയർമാനുമായ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരന്റെയും ഗവർണർ സൗദ് ബിൻ അബ്ദുല്ല ബിൻ ജലാവി രാജകുമാരന്റെയും രക്ഷാകർതൃത്വത്തിൽ ജിദ്ദ ആർട്ട് പ്രൊമെനേഡിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
സീസണിലെ ഇവന്റുകളിൽ സന്ദർശകർക്ക് ഡ്രോൺ ഷോകൾ, കരിമരുന്ന് പ്രയോഗങ്ങൾ, മറ്റ് വിഷ്വൽ ഡിസ്പ്ലേകൾ എന്നിവ കണ്ണിന് കുളിർമയേകി. ജിദ്ദയിലെ താമസക്കാർക്കും സന്ദർശകർക്കും വിനോദം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ കേഡർമാർക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജിദ്ദയിലേക്ക് നിക്ഷേപം ആകർഷിക്കാനും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അതിന്റെ സ്ഥാനം വർധിപ്പിക്കാനും ഇതിലൂടെ ശ്രമിക്കുന്നു.
സീസണിൽ നിരവധി വ്യതിരിക്തമായ ടൂറിസ്റ്റ്, സാംസ്കാരിക പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. സിറ്റി വാക്ക് ഏരിയ സംവേദനാത്മക അനുഭവങ്ങൾ, മോട്ടോർ, സ്‌കിൽ ഗെയിമുകൾ, അറബി നാടകങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, ഷോപ്പിങ് സ്റ്റോറുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജിദ്ദ സീസൺ 2024-ലെ സന്ദർശകർ സന്തോഷത്തിന്റെയും വിനോദത്തിന്റെയും അന്തരീക്ഷത്തിൽ അസാധാരണമായ പ്രവർത്തനങ്ങൾക്കായി കാത്തിരിക്കുകയാണ്.