ക്രൂരമർദനം, ആത്മഹത്യാശ്രമം; ദക്ഷിണാഫ്രിക്കൻ പൗരനായ ഭർത്താവിനെതിരെ യുഎഇയിൽ കേസ് ഫയൽ ചെയ്ത് യുവതി
Mail This Article
ദുബായ് ∙ ആദ്യം ഭാര്യാ ഭർത്താക്കന്മാർ പരസ്പരം പോരാടി. പിന്നീട് നീതിക്ക് വേണ്ടി കോടതിയെ സമീപിച്ചു. ആത്മഹത്യാശ്രമം നടത്തിയ ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു. ഒടുവിൽ ഇരുവരും പരാതികൾ പിൻവലിക്കാൻ ധാരണയിലെത്തിയതോടെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കേസ് ഉപേക്ഷിച്ചു. ഐറിഷുകാരിയായ ടോറി ടോവിയും ദക്ഷിണാഫ്രിക്കൻ പൗരനായ ഭർത്താവും തമ്മിലുള്ള പ്രശ്നമാണ് കോടതിയിലെത്തിയത്.
ഇൗ വർഷം മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവിന്റെ ക്രൂരമായ മർദനം ടോറിക്കേറ്റതായി പറയുന്നു. തുടർന്ന് ദമ്പതികൾ പരസ്പരം ആക്രമണത്തിന് കേസുകൾ ഫയൽ ചെയ്തു. കേസിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ടോറിയെ പ്രാപ്തയാക്കാൻ അവർക്കെതിരായ ആത്മഹത്യാശ്രമ കുറ്റാരോപണം ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഒഴിവാക്കുകയായിരുന്നു.
28 കാരിയായ ടോറി ഒരു എയർലൈൻ കാബിൻ ക്രൂ അംഗമായിരുന്നു. ടോറി വീണ്ടും അയർലൻഡിലേക്കു പറക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.