ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

 ദോഹ ∙  വിനോദസഞ്ചാര മേഖലയിൽ ഖത്തർ മികച്ച ഈ വർഷം മികച്ച നേട്ടം കരസ്ഥമാക്കിയതായി കണക്കുകൾ. ഈ വർഷം ആദ്യ നാല് മാസങ്ങളിൽ രാജ്യം 2 ദശലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. ഇത് 2023 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 35% വർധനവാണ്. ഈ വർഷം പൂർത്തിയാകുന്നതോടെ കഴിഞ്ഞ വർഷം രാജ്യത്ത് എത്തിയ സഞ്ചാരികളേക്കാൾ അഞ്ചുലക്ഷം സഞ്ചാരികൾ കൂടുതൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.5 ദശലക്ഷം ആളുകൾ ഖത്തർ സന്ദർശിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് എത്തിയ സന്ദർശകരുടെ എണ്ണം നാല് ദശലക്ഷമായിരുന്നു. 

ഈ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഖത്തർ ടൂറിസം ഈ വർഷം 80 പുതിയ പരിപാടികൾ പ്രഖ്യാപിച്ചു. ഇത് സന്ദർശകർക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ പ്രദാനം ചെയ്യുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. 2023 ൽ, വിനോദസഞ്ചാര വരുമാനം 31% വർധിച്ച് 81.2 ബില്യൻ റിയാലിലെത്തി, ഇത് രാജ്യത്തിന്‍റെ മൊത്തം സമ്പദ്‌വ്യവസ്ഥയുടെ 10.3% ആണ്.

ഈ മികച്ച പ്രകടനം 2024 ൽ  വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്‍റെ 2024 ഇക്കണോമിക് ഇംപാക്റ്റ് റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ഖത്തർ ട്രാവൽ ആൻഡ് ടൂറിസം മേഖല ഖത്തർ സമ്പദ്‌വ്യവസ്ഥയ്ക്ക് 90.8 ബില്യൻ റിയാൽ സംഭാവന ചെയ്യും. ഇത് രാജ്യത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 11.3% ആണ്.

2030 ഓടെ ഈ മേഖലയുടെ സംഭാവന 12% വരെ ഉയർത്താനും പ്രതിവർഷം 6 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനുമുള്ള രാജ്യത്തിന്‍റെ ദീർഘകാല ലക്ഷ്യങ്ങൾ ഈ നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നു.

English Summary:

Qatar’s Tourism Industry Reached Record Levels, Contributing to Its Economy at an All-Time High

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com