ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

റിയാദ്∙  സൗദി അറേബ്യയിൽ 90 ലക്ഷത്തിലധികം തൊഴിൽ കരാറുകൾ സർക്കാരിന്‍റെ ഓൺലൈൻ പ്ലാറ്റ്‌ഫോം ‘ഖ്വിവ’ വഴി റജിസ്റ്റർ ചെയ്തുവെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്ഥിരതയുള്ള തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഖ്വിവ പ്ലാറ്റ്‌ഫോം വഴിയുള്ള റജിസ്ട്രേഷൻ.

ഈ പ്ലാറ്‌ഫോം വഴി, സ്വകാര്യ മേഖലയിലെ എല്ലാ സൗദി തൊഴിലാളികളും വിദേശ തൊഴിലാളികളും അവരുടെ തൊഴിൽ കരാറുകൾ രേഖപ്പെടുത്തണം. 80 ശതമാനത്തിലധികം ജീവനക്കാരുടെ കരാറുകൾ റജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വീസ നടപടികൾ, സർക്കാർ സേവനങ്ങൾ എന്നിവ പൂർണമായി പ്രയോജനപ്പെടുത്താൻ സാധിക്കും.

ഖ്വിവ വഴി തൊഴിലാളികൾക്ക് അവരുടെ കരാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും പരിശോധിക്കാനും കഴിയും. കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കാനോ നിരസിക്കാനോ, തൊഴിൽ മാറ്റം അഭ്യർഥിക്കാനുമുള്ള സൗകര്യവും ഈ പ്ലാറ്‌ഫോം വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ സൗദിയിലെ തൊഴിൽ മേഖലയിൽ കൂടുതൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ സഹായിക്കും.

English Summary:

Saudi Arabia: More than 9 Million Labour Contracts Authenticated Online

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com