ADVERTISEMENT

ദോഹ ∙ ഹമദ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 8.4 കിലോ ഹെറോയിന്‍ ഖത്തർ കസ്റ്റംസ് പിടികൂടി.  സംശയം തോന്നിയ കസ്റ്റം അധികൃതർ നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. യാത്രക്കാരന്റെ ബാഗിനുള്ളിലെ രഹസ്യ അറയില്‍  സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ. പിടിയിലായ പ്രതികൾ ഏത് രാജ്യക്കാരാണെന്നോ മറ്റു വിശദവിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂടുതൽ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കസ്റ്റംസ് വിഭാഗം കൈമാറി. ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ കസ്റ്റംസ് അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

English Summary:

Qatar Customs Bust Heroin Smuggling Operation at Hamad International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com