ADVERTISEMENT

റിയാദ്∙ സൗദി അറേബ്യയിൽ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം 31 ശതമാനം വർധിച്ചിട്ടുണ്ട്.

വിശുദ്ധ നഗരിയായ മക്കയാണ് പൊതുഗതാഗതം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. റിയാദ്, കിഴക്കൻ പ്രവിശ്യ, മദീന, അൽ ഖസീം എന്നിവിടങ്ങളിലും പൊതുഗതാഗതം വർധിച്ചുവരുന്നു. സൗകര്യപ്രദമായ യാത്ര, പരിസ്ഥിതി സംരക്ഷണം, ഗതാഗതക്കുരുക്ക് ലഘൂകരണം എന്നിവയാണ് പൊതുഗതാഗതത്തെ ജനപ്രിയമാക്കുന്ന ഘടകങ്ങൾ. സാമ്പത്തിക വളർച്ച, സാമൂഹിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പൊതുഗതാഗതം സഹായകമാകും.

English Summary:

Public Transport Boom in Saudi Arabia: Riyadh Witnesses 31% Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com