ADVERTISEMENT

ദുബായ് ∙ നിയമലംഘനങ്ങൾ തിരുത്തുന്നവർക്ക് തൊഴിൽ നൽകാൻ സന്നദ്ധരായി സ്വകാര്യ കമ്പനികൾ. 15 വൻകിട കമ്പനികളുമായി സഹകരിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പാണ് (ജിഡിആർഎഫ്എ) ഇതിന് അവസരമൊരുക്കുന്നത്. 

ശോഭാ ഗ്രൂപ്പ്, ഭട്‌ല ജനറൽ കോൺട്രാക്ടിങ് കമ്പനി, ഹോട്പായ്ക്ക്, അസീസി ബിൽഡേഴ്സ്, ട്രാൻസ്ഗാർഡ്, ട്രോജൻ തുടങ്ങിയ കമ്പനികളാണ് പൊതുമാപ്പുകാർക്ക് തൊഴിൽ നൽകാൻ എത്തിയത്. ആയിരത്തോളം തൊഴിലവസരങ്ങളാണ് 15 കമ്പനികളിലായുള്ളത്. 

പൊതുമാപ്പ് നേടിയവർക്ക് ഈ കമ്പനികളുടെ കൗണ്ടറിൽ തൊഴിൽ അന്വേഷിക്കാം. യോഗ്യതകൾ പരിശോധിച്ച്, അഭിമുഖത്തിനു ശേഷമാണ് കമ്പനികൾ ഓഫർ ലെറ്റർ നൽകുന്നത്. പൊതുമാപ്പ് നേടിയ പാക്കിസ്ഥാൻ സ്വദേശിക്കാണ് ഇന്നലെ ആദ്യ നിയമനം ലഭിച്ചത്. സെക്യൂരിറ്റി സർവീസ് കമ്പനിയായ ട്രാൻസ്ഗാർഡ് അഭിമുഖം നടത്തി ജോലി വാഗ്ദാനം ചെയ്തു. ഉടൻ, കമ്പനിയുടെ ലേബർ ക്യാംപിലേക്കും മാറ്റി. 

English Summary:

Private companies are willing to provide employment - UAE Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com