അടിസ്ഥാന സൗകര്യ വികസനം; കമ്പനികളുമായി 10 കരാർ ഒപ്പിട്ട് ഇത്തിഹാദ് റെയിൽ
Mail This Article
×
അബുദാബി ∙ ഗതാഗത, അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ പ്രാദേശിക, രാജ്യാന്തര കമ്പനികളുമായി 10 കരാറുകളിൽ ഒപ്പുവച്ചു. യുഎഇ ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രാലയം, എഡിഎൻഇസി ഗ്രൂപ്പ്, ഡിഎംജി ഇവന്റ്സ് എന്നിവയുമായി സഹകരിച്ച് ഇത്തിഹാദ് റെയിൽ സംഘടിപ്പിച്ച ഗ്ലോബൽ റെയിൽ എക്സിബിഷനിലാണ് കരാറുകൾ ഒപ്പിട്ടത്. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സ് ഡപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചടങ്ങിൽ പങ്കെടുത്തു.
English Summary:
Etihad Rail signs 10 MoUs agreements - Global Rail 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.