‘എല്ലാവർക്കും സ്വീകാര്യമായ സാമ്പത്തിക സാഹചര്യം സൃഷ്ടിക്കുന്നതിൽ യുഎഇ ഭരണാധികാരികൾ മാതൃക'

Mail This Article
ഷാർജ ∙ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും യുഎഇ ഭരണാധികാരികൾ മാതൃകയാണെന്നു തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ.
'സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ഉത്തരവാദിത്തം ന്യായവും മാന്യവുമായ രീതിയിൽ ധന സമാഹരണം നടത്തുക എന്നതാണ്. സ്വകാര്യ നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് മറ്റൊരു കാര്യം. ഉദ്യോഗസ്ഥ ഇടപെടലുകൾ പരമാവധി ഒഴിവാക്കി എല്ലാവർക്കും സ്വീകാര്യമായ സാമ്പത്തിക സാഹചര്യം സൃഷ്ടിച്ച് സംരംഭങ്ങൾ തുടങ്ങാൻ നിക്ഷേപകരെ പ്രാപ്തരാക്കണമെന്നും. അദ്ദേഹം പറഞ്ഞു.