ദുബായ് പൊലീസിന് ഇനി 200 ലാൻഡ് ക്രൂയിസറുകൾ കൂടി; പട്രോളിങ് ശൃംഖല ശക്തം

Mail This Article
ദുബായ് ∙ 200 ലാൻഡ് ക്രൂയിസറുകൾ ചേർത്ത് ദുബായ് പൊലീസ് പട്രോളിങ് ശൃംഖല ശക്തമാക്കി. ഗതാഗതം ക്രമീകരിക്കുന്നതിനും വിനോദസഞ്ചാര മേഖലകളിലും എമിറേറ്റിലെ മറ്റു പ്രദേശങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ സാന്നിധ്യം വർധിപ്പിക്കുന്നതിനുമാണിത്. ദുബായ് എമിറേറ്റിലെ സുരക്ഷയുടെയും ഗതാഗത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നടപടി. സ്മാർട്ട് സംവിധാനങ്ങൾ, എഐ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സവിശേഷതകളും ഉൾക്കൊള്ളുന്നതാണ് പുതിയ പട്രോളിങ് വാഹനങ്ങൾ.
എമിറേറ്റിനുള്ളിലെ എല്ലാ മേഖലകളിലും സമഗ്ര സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. കൂടുതൽ വാഹനങ്ങൾ എത്തിയതോടെ സഹായം അഭ്യർഥിച്ചാൽ നിമിഷങ്ങൾക്കകം രക്ഷാപ്രവർത്തനം എത്തിക്കാൻ സാധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.