5 വർഷം തടവ്, അര ലക്ഷം ദിർഹം പിഴ, നാടുകടത്ത് ; ലഹരി കേസിൽ വിദേശ വനിതയ്ക്ക് കനത്ത ശിക്ഷ

Mail This Article
ദുബായ് ∙ പരിചയക്കാരന് ലഹരിമരുന്ന് വിതരണം ചെയ്ത വിദേശ വനിതയ്ക്ക് ദുബായ് ക്രിമിനൽ കോടതി 5 വർഷം തടവും അര ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു.
ശിക്ഷയ്ക്കുശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടു. 2024 ഏപ്രിലിൽ ദുബായ് സത് വയിലാണ് കേസിനാസ്പദമായ സംഭവം. ലഹരി ഉപയോഗിക്കുന്നയാളെ കണ്ടെത്തിയ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ താമസ സ്ഥലത്തുനിന്ന് ലഹരിമരുന്നും കണ്ടെടുത്തു.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് 30കാരി സൗജന്യമായി നൽകിയതാണെന്ന് അറിഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതി പിടിയിലായി. ഇവരുടെ മൂത്ര പരിശോധനയിൽ ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. താമസ സ്ഥലത്തുനിന്നും ലഹരിമരുന്നും കണ്ടെടുത്തു.