ADVERTISEMENT

റിയാദ്∙ സൗദി അറേബ്യയുടെ ദേശീയ നഗര പൈതൃക റജിസ്റ്ററിൽ 3,202 പുതിയ സൈറ്റുകൾ ചേർത്തതായി ഹെറിറ്റേജ് കമ്മീഷൻ പ്രഖ്യാപിച്ചു. ഇതോടെ മൊത്തം സൈറ്റുകളുടെ എണ്ണം 28,202 ആയി.

ഈ നാഴികക്കല്ല് സൗദി അറേബ്യയുടെ പൈതൃകത്തിന്‍റെ സമ്പന്നതയും വൈവിധ്യവും അടിവരയിടുന്നതാണ്. രാജ്യത്തിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ നിധികൾ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കമ്മീഷന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.

പുതുതായി റജിസ്റ്റർ ചെയ്ത സൈറ്റുകളിൽ 16 എണ്ണം റിയാദിലും 8 എണ്ണം മക്കയിലും 1 ഖസിമിലും 2 ഈസ്റ്റേൺ റീജനിലും 3,170 അസീറിലും 2 ഹെയിലിലും 2 നജ്‌റാനിലും 2 അൽ-ബഹയിലും സ്ഥിതി ചെയ്യുന്നു. പൈതൃക കമ്മീഷന്‍റെ ഡയറക്ടർ ബോർഡിന്‍റെ തീരുമാനത്തെത്തുടർന്ന് പുരാവസ്തുക്കൾ, മ്യൂസിയങ്ങൾ, നഗര പൈതൃക നിയമം എന്നിവ അനുസരിച്ചാണ് റജിസ്ട്രേഷൻ നടത്തിയത്.

ചിത്രം: എസ്‌പിഎ
ചിത്രം: എസ്‌പിഎ

രാജ്യത്തിന്‍റെ പൈതൃകം സംരക്ഷിക്കുന്നതിൽ പൊതുജന പങ്കാളിത്തത്തിന്‍റെ പ്രാധാന്യം പൈതൃക കമ്മീഷൻ വ്യക്തമാക്കി.

English Summary:

Saudi adds 3,202 new sites to National Urban Heritage Register

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com