യുഎഇയിൽ യുവതിയ്ക്ക് വിവാഹവാഗ്ദാനം നൽകി പീഡനം; മലയാളി യുവാവ് പിടിയിൽ

Mail This Article
പെരിന്തൽമണ്ണ ∙ ശ്രീലങ്കൻ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തു. വളാംകുളം കരിമ്പനയ്ക്കൽ മുഹമ്മദ് ഹനീഫയെ(27) ആണു സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
യുഎഇയിൽവച്ചാണു പ്രതി ശ്രീലങ്കൻ യുവതിയുമായി അടുക്കുന്നത്. ഇവരിൽനിന്നു വിവിധ ആവശ്യങ്ങൾക്കായി പല തവണകളിലായി 25 ലക്ഷം രൂപയോളം വാങ്ങിയതായും സിഐ പറഞ്ഞു. യുവതി ഗർഭിണിയായതോടെ നാട്ടിൽ പോയി മടങ്ങിവരാമെന്നു വാക്ക് നൽകി യുവാവ് സ്ഥലംവിട്ടു. നാട്ടിലെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞു യുവതി യുവാവിനെ തേടി നാട്ടിലെത്തിയെങ്കിലും യുവാവ് അംഗീകരിച്ചില്ല. തുടർന്നു യുവതി പൊലീസിൽ പരാതി നൽകി.