ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ സാലറി അക്കൗണ്ട് ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് കുവൈത്ത്‌ സെന്‍ട്രല്‍ ബാങ്ക്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നല്‍കി. സജീവമല്ലാത്ത അക്കൗണ്ടുകളില്‍ നിന്നും, അക്കൗണ്ട് ബാലന്‍സ് 100 -200 ദിനാറില്‍ കുറവാണെങ്കിലോ പ്രതിമാസം രണ്ട് ദിനാര്‍ ഈടാക്കുന്ന് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബാങ്കിന്റെ നടപടി.

വിവിധ സമ്മാന പദ്ധതികളുടെ ഭാഗമായും മൈനര്‍ അക്കൗണ്ട് ആയും തുറന്ന അകൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിശ്ചിത സംഖ്യയില്‍ കുറവ് ആണെങ്കില്‍ രണ്ട് ദിനാര്‍ ഫീസ് ഈടാക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്‌പോലെ തന്നെ ചില ബാങ്കുകള്‍ അവരുടെ ബ്രാഞ്ചുകളില്‍ ഉപഭോക്താക്കളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ പേരില്‍ നിശ്ചിത ഫീസ് ഈടാക്കുന്നതും നിരോധിച്ചിട്ടുണ്ട്.

English Summary:

Kuwait Central Bank directs Banks not to charge customers for Accounts with Minimum Balance Requirements

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com