ADVERTISEMENT

ദുബായ് ∙ ഇറ്റലിയിൽ നിന്നു നേരിട്ട് ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇറ്റലി സന്ദർശത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുഎഇ – ഇറ്റലി ബിസിനസ് ഫോറത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

യുഎഇ പ്രസിഡന്റിനൊപ്പമുള്ള വാണിജ്യ പ്രതിനിധി സംഘത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും അംഗമാണ്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ കാർഷിക സഹകരണ സംഘമായ സൊസൈറ്റി കോ ഓപ്പറേറ്റീവ് അഗ്രിക്കോളുമായാണ് ലുലു ഗ്രൂപ്പ് കരാർ ഒപ്പിട്ടത്. വിവിധ തരം ആപ്പിളുകൾ സൊസൈറ്റി മുഖേന സംഭരിച്ച് ഗൾഫ് രാജ്യങ്ങളിൽ വിപണനം ചെയ്യും.മെലിന്ദ ബ്രാൻഡിലുള്ള ആപ്പിളുകളാണ് ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്യുക.

എം.എ യൂസഫലിയും സൊസൈറ്റി കോ ഓപ്പറേറ്റിവ് അഗ്രിക്കോൾ എക്സിക്യൂട്ടീവ് ഡയറക്ടർ ലൂക്ക സാഗിലോയുമാണ് ധാരണാപത്രം കൈമാറിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലാനിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ അന്റോണിയോ തജാനി, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യുഇഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി ഉൾപ്പെടെയുള്ളവർ ബിസിനസ് ഫോറത്തിൽ സംബന്ധിച്ചു.

English Summary:

Lulu Group to bring Apple to Gulf countries from Italy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com