ADVERTISEMENT

ദുബായ് ∙ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് റഡാർ സംവിധാനങ്ങൾ വഴി കണ്ടെത്താവുന്ന ഗതാഗത നിയമലംഘനങ്ങളുടെ വിശദമായ പട്ടിക, പിഴകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ കാലയളവുകൾ, ബ്ലാക്ക് പോയിന്റുകൾ എന്നിവ ദുബായ് പൊലീസ് പ്രഖ്യാപിച്ചു.എമിറേറ്റിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

നൂതന സാങ്കേതിക നിയന്ത്രണ സംവിധാനങ്ങൾ നിരീക്ഷിക്കുന്ന ഒട്ടേറെ ഗതാഗത നിയമലംഘനങ്ങൾ ഉദ്യോഗസ്ഥർ എടുത്തുകാട്ടി. എഐ-പവേർഡ് റഡാറുകൾക്ക് ഏതൊക്കെ തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്താനാകുമെന്ന്  വിശദീകരിച്ച് ഓരോ ലംഘനത്തിനുമുള്ള പിഴകളുടെ വിശദാംശങ്ങളും നൽകി.

∙ വേഗപരിധി
വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതലായാൽ 3,000 ദിർഹം പിഴയും 60 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടലും ഡ്രൈവിങ് ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 60 കിലോമീറ്റർ/മണിക്കൂറിൽ കൂടുതലായാൽ വേഗപരിധി ലംഘിച്ചാൽ 2,000 ദിർഹം പിഴയും 20 ദിവസത്തെ പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ചിത്രത്തിന് കടപ്പാട്: വാം
ചിത്രത്തിന് കടപ്പാട്: വാം

വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതലായാൽ 1,000 ദിർഹം പിഴയും 40 കിലോമീറ്ററിൽ കൂടുതലായാൽ 700 ദിർഹം പിഴയും 30 കിലോമീറ്ററിൽ കൂടുതലായാൽ 600 ദിർഹം പിഴയും 20 കിലോമീറ്ററിൽ കൂടുതലായാൽ 300 ദിർഹം പിഴയും ലഭിക്കും.

∙ ചുവന്ന സിഗ്നൽ, ലെയ്ൻ ലംഘനങ്ങൾക്ക്
ചുവപ്പ് സിഗ്നൽ പ്രവർത്തിക്കുമ്പോൾ കടന്നുപോയാൽ 1,000 ദിർഹം പിഴയും 30 ദിവസത്തെ വാഹന കണ്ടുകെട്ടലും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ, നിയുക്ത ലെയ്നുകളിൽ തുടരാത്ത ഡ്രൈവർമാർക്ക് 400 ദിർഹം പിഴയും ലഭിക്കും. ലെയ്ൻ നിയമങ്ങൾ ലംഘിക്കുന്ന ഹെവി വാഹനങ്ങൾക്ക്, പിഴ 1,500 ദിർഹമായി വർധിച്ചു. 12 ബ്ലാക്ക് പോയിന്റുകളും.

ചിത്രത്തിന് കടപ്പാട്: വാം
ചിത്രത്തിന് കടപ്പാട്: വാം

∙ ഗതാഗത നിയമ  ലംഘനം, ഹെവി വാഹനങ്ങൾക്ക്
തെറ്റായ ദിശയിൽ വാഹനമോടിച്ചാൽ 600 ദിർഹം പിഴയും 7 ദിവസത്തെ വാഹനം കണ്ടുകെട്ടലും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. റോഡ് ഷോൾഡർ അനുചിതമായി ഉപയോഗിച്ചാൽ 1,000 ദിർഹം പിഴയും 30 ദിവസത്തെ കണ്ടുകെട്ടലും 6 ബ്ലാക്ക് പോയിന്റുകളും.

∙ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും ഫോൺ ഉപയോഗിച്ചതിനും
സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനമോടിക്കുമ്പോൾ മൊബൈ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ, നിയമപരമായ പരിധികൾ കവിയുന്ന ടിന്റഡ് വിൻഡോകൾ ഉള്ള വാഹനങ്ങൾക്ക് 1,500 ദിർഹം പിഴയും ലഭിക്കും.

∙ശബ്ദ മലിനീകരണം, കാൽനട സുരക്ഷ
മുന്നോട്ടുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും നൽകും. അമിതമായ വാഹന ശബ്ദത്തിന് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും. നിശ്ചിത ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്ക് വഴിമാറിക്കൊടുക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

∙ തെറ്റായ തിരിവുകളും കാലഹരണപ്പെട്ട ലൈസൻസുകളും
അനധികൃത പ്രദേശത്ത് ഒരു തിരിവ് നടത്തുന്നത് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും നൽകും. അതുപോലെ, കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നയാൾക്ക് ഇതേ പിഴ തന്നെയാണ് ലഭിക്കുക. സാധുവായ കാരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

∙ ഭാരമേറിയ വാഹനങ്ങൾക്കുള്ള അധിക നിയമലംഘനങ്ങൾ
നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്ന ഭാരമേറിയ വാഹനങ്ങൾക്ക് 1,000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും നൽകും. മറ്റുള്ളവരുടെ സഞ്ചാരം തടയുന്ന രീതിയിൽ വാഹനം നിർത്തിയാൽ 500 ദിർഹം പിഴ ഈടാക്കും.ദുബായിലുടനീളം കർശനമായ ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പിഴകളുടെ  സമഗ്ര ചട്ടക്കൂട് ഉണ്ടാക്കിയതെന്ന് 

ദുബായ് പൊലീസ് ആസ്ഥാനത്തെ ഗവേഷണ വികസന കേന്ദ്രത്തിൽ നടന്ന പത്രസമ്മേളനത്തിൽ അധികൃതർ പറഞ്ഞു. ട്രാഫിക് ജനറൽ ഡിപാർട്ട്‌മെന്റിന്റെ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ബ്രി. ഇസ്സാം ഇബ്രാഹിം അൽ അവാർ, ട്രാഫിക് ടെക്‌നോളജീസ് ഡയറക്ടർ ബ്രി. മുഹമ്മദ് അലി കറം എന്നിവരുൾപ്പെടെ പ്രധാന വ്യക്തികൾ പങ്കെടുത്തു. 

English Summary:

Dubai Police has announced a detailed list of traffic violations, fines, vehicle impoundment periods, and black points that can be detected through radar systems using artificial intelligence.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com