ADVERTISEMENT

ദുബായ് ∙ റമസാനിൽ റോഡ് സുരക്ഷാ ബോധവൽകരണ ക്യാംപെയിനുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഡ്രൈവർമാരെയും കാൽ നടയാത്രക്കാരെയും ലക്ഷ്യമിട്ടുള്ളതാണു ദുബായ് പൊലീസ്, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയുള്ള ഈ പദ്ധതി.  

ക്യാംപെയിനിന്റെ ഭാഗമായി ഡെലിവറി ബൈക്ക് റൈഡർമാർക്കും വാഹനമോടിക്കുന്നവർക്കുമായി 20,000 റമസാൻ ഗിഫ്റ്റ് പായ്ക്കുകൾ നൂൺ, ലിസറിൻ എന്നിവയുടെ സഹകരണത്തോടെ വിതരണം ചെയ്തു. ദുബായ് ടാക്സി, ബസ്, ലോറി ഡ്രൈവർമാർക്കായി ഇഫ്താർ കിറ്റുകളും വിതരണം ചെയ്തു. 

റമസാനിൽ ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു. ഷെയ്ഖ് സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന വഴികളിൽ ട്രക്ക് ചലനം നിയന്ത്രിക്കുമെന്നും നിർദ്ദിഷ്ട സമയങ്ങളിൽ നിരോധനം ഉണ്ടാകുമെന്നുമാണ് അറിയിപ്പ്. ഡ്രൈവർമാർ സുരക്ഷിതമായ ദൂരപരിധി പാലിക്കുകയും അലസത ഒഴിവാക്കി വാഹനം ഓടിക്കണമെന്നും അറിയിച്ചു.

English Summary:

Dubai RTA launches road safety awareness campaign during Ramadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com