ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

കുവൈത്ത്‌സിറ്റി ∙ കഴിഞ്ഞ വർഷം രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിലും ഇന്ത്യക്കാർ മുൻപിൽ.  സെന്‍ട്രല്‍ അഡ്​മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2024-ല്‍ 80,000 ജീവനക്കാരുടെ വര്‍ധനവ് ആണുള്ളത്.

സ്വകാര്യ മേഖലയില്‍  സ്വദേശികള്‍ അടക്കം 21,87,460 ജീവനക്കാരാണുള്ളത്.  79.4 ശതമാനവും പ്രവാസികളാണ്. ഇന്ത്യക്കാരാണ് ഇതിൽ കൂടുതലും. പ്രധാനപ്പെട്ട പത്ത് രാജ്യങ്ങളിലുള്ളവരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.ഇന്ത്യക്കാര്‍ 2023-ല്‍ 5,26,808 ഉണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം 5,60,787 ആയി ഉയര്‍ന്നിട്ടുണ്ട്.

രണ്ടാം സ്ഥാനത്ത് 4,78,008 ഈജിപ്തുകാരാണ്. മൂന്നാമതാണ് കുവൈത്തികൾ–4,51,404 പേർ. 2023-നെ അപേക്ഷിച്ച് സ്വദേശികളില്‍ 2576 പേരുടെ വര്‍ധന കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രവാസികളിൽ ഏറ്റവുമധികവും ഇന്ത്യക്കാരാണ്–പത്ത് ലക്ഷത്തിലധികം. ഗാര്‍ഹിക വിഭാഗത്തില്‍ ജോലി ചെയ്യുന്നവരിലും ഇന്ത്യയില്‍ നിന്നുള്ളവരാണ് ഭൂരിപക്ഷവും.

English Summary:

Number of Indian employees increased in Kuwait private sector.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com