‘കൈവിട്ട’ അഭ്യാസപ്രകടനം; ദുബായിൽ ബൈക്ക് റൈഡർ പിടിയിൽ

Mail This Article
×
ദുബായ് ∙ റോഡിലിറങ്ങി അഭ്യാസം കാണിച്ചതും പോരാ, അതിന്റെ വിഡിയോ സമൂഹ മാധ്യമത്തിലിട്ട് കയ്യടി വാങ്ങാനിറങ്ങിയ ബൈക്ക് റൈഡർ ദുബായ് പൊലീസ് കസ്റ്റഡിയിൽ. ബൈക്കും പൊലീസ് പിടിച്ചെടുത്തു.
ഹെൽമറ്റും മാസ്ക്കും വച്ച് അതിവേഗം ഓടിച്ചു പോകുന്ന റൈഡർ ഇടയ്ക്കിടെ ബൈക്കിന്റെ ഹാൻഡിലിൽ നിന്നു പൂർണമായും കൈവിട്ട് സ്വന്തം ക്യാമറയിൽ നോക്കി എന്തെല്ലാമോ മുദ്രകൾ കാണിക്കുന്നുമുണ്ട്. റൈഡറുടെ വിഡിയോ പൂർണമായും ദുബായ് പൊലീസിന്റെ വെബ്സൈറ്റിലുണ്ട്. ബൈക്ക് വിട്ടു കിട്ടാൻ 50,000 ദിർഹം പിഴ നൽകണം. ബൈക്കിൽ അഭ്യാസം കാണിച്ചതിനു കഴിഞ്ഞ ആഴ്ച ഷാർജയിൽ ഒരാൾ പിടിയിലായിരുന്നു.
English Summary:
Motorcycle driver arrested in Dubai for performing dangerous stunts at high speeds
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.