ADVERTISEMENT

അബുദാബി ∙ അബുദാബിയിലെ ഖസർ അൽ വതനിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.

ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ധനന്ത്രിയും ദുബായ് ഒന്നാം ഉപ ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുൾപ്പെടെ വിവിധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

മന്ത്രിസഭയ്ക്കുള്ളിൽ റെഗുലേറ്ററി ഇന്റലിജൻസ് ഓഫിസ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നിയമനിർമാണ പ്രക്രിയകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രധാന തീരുമാനങ്ങൾക്ക് യോഗം അംഗീകാരം നൽകി. യുഎഇയിലെ എല്ലാ ഫെഡറൽ, പ്രാദേശിക നിയമങ്ങളെയും കൃത്രിമബുദ്ധി വഴി ജുഡീഷ്യൽ വിധികൾ, എക്സിക്യൂട്ടീവ് നടപടിക്രമങ്ങൾ, പൊതു സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന സമഗ്രമായ നിയമനിർമാണ പദ്ധതി സൃഷ്ടിക്കുന്നതിന് ഈ ഓഫിസ് പ്രവർത്തിക്കും.  

മന്ത്രിസഭാ യോഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിക്കുന്നു. ചിത്രം: വാം
മന്ത്രിസഭാ യോഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിക്കുന്നു. ചിത്രം: വാം

നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ നിയമനിർമാണ സംവിധാനം പ്രക്രിയയെ വേഗത്തിലും കൃത്യതയിലുമാക്കും. യുഎഇയുടെ ദ്രുതവികസന പാതയിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം മികച്ച ആഗോള രീതികളുമായി നിയമങ്ങളെ ഇത് യോജിപ്പിക്കും.

തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്‌മെന്റിന്റെ പുനഃസംഘടനയും  വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുന്ന 'മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്' ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും ചർച്ച ചെയ്തു. സാമ്പത്തിക, വികസന, ഗവൺമെന്റ് മേഖലകളിലെ 44 രാജ്യാന്തര കരാറുകൾക്കും ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളുമായി നിക്ഷേപ സംരക്ഷണ, പ്രോത്സാഹന കരാറുകൾക്കായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനും അംഗീകാരം നൽകി.

മന്ത്രിസഭാ യോഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിക്കുന്നു. ചിത്രം: വാം
മന്ത്രിസഭാ യോഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിക്കുന്നു. ചിത്രം: വാം
English Summary:

Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, chaired the UAE Cabinet meeting held at Qasr Al Watan in Abu Dhabi.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com