ADVERTISEMENT

നെടുമ്പാശേരി ∙ വിമാന ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് വിമാനം റദ്ദാക്കി. ശനിയാഴ്ച രാത്രി 11ന് കൊച്ചിയിൽ നിന്ന് ക്വാലലംപുരിലേക്കു പോകേണ്ടിയിരുന്ന മലിൻഡോ എയർ വിമാനമാണു റദ്ദാക്കിയത്.

വിമാനം കൊച്ചിയിൽ നിന്നു പുറപ്പെടാൻ ഒരുങ്ങുമ്പോൾ സാങ്കേതികത്തകരാർ കണ്ടെത്തുകയായിരുന്നു. സാങ്കേതിക വിദഗ്ധരെത്തി തകരാർ പരിഹരിച്ചപ്പോഴേക്കും വിമാന ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞിരുന്നു. തുടർന്നു യാത്ര റദ്ദാക്കി 140 യാത്രക്കാരെയും ഹോട്ടലുകളിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് ഈ വിമാനം ക്വാലലംപുരിലേക്കു പുറപ്പെട്ടു.

English Summary:

Flight Attendants' Expired Work Hours Prompt Flight Cancellation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com