പെരുമ്പാമ്പിനെ സ്കിപ്പിങ് റോപ്പാക്കി കുട്ടികൾ; വ്യാപക പ്രതിഷേധം, വിഡിയോ വൈറൽ

Mail This Article
ക്വീൻസ്ലാൻഡ് ∙ ക്വീൻസ്ലാൻഡിലെ വൂറാബിന്ദയിൽ കുട്ടികൾ സ്കീപ്പിങ് റോപ്പായി പെരുമ്പാമ്പിനെ ഉപയോഗിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. റോക്ക്‌ഹാംപ്ടണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെയുള്ള സെൻട്രൽ ക്വീൻസ്ലാൻഡിലെ വിദൂര പട്ടണമാണ് വൂറാബിന്ദ.
വിഡിയോയിൽ, കുട്ടികൾ ചിരിച്ചുകൊണ്ട് പാമ്പിന് മുകളിലൂടെ ചാടുന്നത് കാണാം. “അതെനിക്കൊന്ന് കാണിച്ചു തരൂ, എന്താണതെന്ന് കാണിക്കൂ,” എന്ന് ഒരു സ്ത്രീ പറയുന്ന ശബ്ദവും വിഡിയോയിൽ കേൾക്കാം. ലഭ്യമാകുന്ന വിവരം അനുസരിച്ച് ചത്ത പാമ്പിനെയാണ് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്നത്.
എന്നാൽ, കുട്ടികൾ സ്കീപ്പിങ് റോപ്പായി ഉപയോഗിക്കുന്നതിന് മുൻപ് പാമ്പ് ചത്തതാണോ എന്ന് വ്യക്തമല്ല. X (@clowndownunder) എന്ന സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തുവന്നത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധവും ആശങ്കയും ഉയർന്നിട്ടുണ്ട്.