കോപ്പേൽ സിറ്റി ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ജനങ്ങൾക്ക് സമർപ്പിച്ചു

Mail This Article
ഡാളസ് ∙ കോപ്പേൽ സിറ്റി നിർമിച്ച ക്രിക്കറ്റ് ഗ്രൗണ്ട് സിറ്റി മേയർ വെസ് മെയ്സ് ഉദ്ഘാടനം നിർവഹിച്ചു പൊതു ജനങ്ങൾക്ക് സമർപ്പിച്ചു. നിരവധി ഇന്ത്യക്കാർ താമസിക്കുന്ന കോപ്പേൽ സിറ്റിയിൽ ക്രിക്കറ്റ് ഗ്രൗണ്ട് യാഥാർഥ്യമാക്കാൻ നേതൃത്വം വഹിച്ചത് കോപ്പേൽ സിറ്റി പ്രോ ടൈം മേയറും മലയാളിയുമായി ബിജു മാത്യു ആണ്.


ഉടമസ്ഥാവകാശം കോപ്പേൽ സിറ്റിക്ക് നിലനിര്‍ത്തികൊണ്ടു പൗരൻമാർക്ക് സൗജന്യമായി വിട്ടു നല്‍കിയ ഗ്രൗണ്ടിന്റെ നടത്തിപ്പിന്റെ ചുമതല വൈഎംസിഎയും സിറ്റി സ്പോർട്സ് ആൻഡ് പാർക്ക് റിക്രിയേഷനും ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റിക്കായിരിക്കും. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രൗണ്ട് ഒരു നിശ്ചിത വര്‍ഷത്തേക്ക് വൈഎംസിഎയ്ക്ക് നൽകിയിരിക്കുന്നത്. ഗ്രൗണ്ടിന് പുറത്ത് പരിശീലനത്തിനായി ഇന്‍ഡോര്‍ നെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൗൺസിൽ മെമ്പേഴ്സും വൈഎംസിഎ മെമ്പേഴ്സും സിറ്റി പാർക്ക് ആൻഡ് സ്പോർട്സ് റിക്രിയേഷൻ ഡയറക്ടർ റോഡ്നി ബ്ലാക്ക്, കേരള അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ നെബു കുര്യാക്കോസ് തുടങ്ങി നിരവധി വ്യക്തികൾ പങ്കെടുത്തു.