ഏഴ് കുട്ടികളുടെ പിതാവിനെ കാർ തട്ടിയെടുക്കാനായി അക്രമി വെടിവച്ച് കൊലപ്പെടുത്തി; ജെറിയുടെ വിയോഗത്തിൽ വിതുമ്പി അമേരിക്ക
![karen-lopez-cannot-contain-her-grief കാരെൻ ലോപ്പസും ഭർത്താവ് ജെറിയും തങ്ങളുടെ ഏഴ് മക്കൾക്കൊപ്പം](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2023/12/30/karen-lopez-mother.jpg?w=1120&h=583)
Mail This Article
ലാസ് വേഗസ്∙ ലാസ് വേഗസിൽ അമ്മയെ വെടിവച്ച് കൊന്ന ശേഷം കാർ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അക്രമി യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. ഏഴ് കുട്ടികളുടെ പിതാവായ ജെറി ലോപ്പസാണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ജെറിക്ക് നേരെ ആക്രമണമുണ്ടായത്. ജെറിയുടെ വാഹനത്തിലെ പുറകിലെ വാതിൽ വഴി അകത്ത് പ്രവേശിച്ച് അക്രമി ജെറിക്ക് നേരെ വെടിയുതിർത്തു. വെടിയേറ്റ ജെറിയെ അക്രമി വാഹനത്തിൽ നിന്നും റോഡിലേക്ക് വലിച്ച് എറിഞ്ഞു. അക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജെറി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം, ജെറി ജോലിക്ക് എത്തിയില്ലെന്ന് സുഹൃത്ത് വിളിച്ച് പറഞ്ഞതിനെ തുടർന്ന് ഭർത്താവിനെ ഭാര്യ കാരെൻ ലോപ്പസ് അന്വേഷിച്ച് തുടങ്ങി. പൊലീസ് വീടിന് സമീപം അന്വേഷണത്തിന് വന്നതോടെ എന്തോ അപകടം സംഭവിച്ചതായി കാരെൻ മനസ്സിലാക്കി.ക്ലാർക്ക് കൗണ്ടി ഫോസ്റ്റർ കെയർ സിസ്റ്റം വഴി ദത്തെടുത്ത ആറ് കുട്ടികളടക്കം ഏഴ് കുട്ടികളുണ്ട്. കുട്ടികളിൽ അഞ്ച് പേർ പ്രത്യേക വെല്ലുവിളി നേടുന്നവരാണ്.
'എക്കാലത്തെയും ഏറ്റവും മികച്ച അച്ഛൻ, ഏറ്റവും സ്നേഹനിധിയായ പിതാവ് . വീട്ടിലെ വാതിൽ തുറന്ന് അകത്ത് കടന്നാലുടൻ ചെരുപ്പ് അഴിച്ച് കുട്ടികളുമായി ചാടിക്കയറി കളിക്കാൻ തുടങ്ങും.' – കാരെൻ ലോപ്പസ് ഭർത്താവിനെ വേദനയോടെ അനുസ്മരിച്ചു. സമീപ കാലത്താണ്, ജെറി ലോപ്പസിന് ഒരു യുഎസ് പൗരത്വം ലഭിച്ചത്. 13 വർഷമായി ജെറി– കാരെൻ ദമ്പതികൾ വിവാഹിതരായിട്ട്, കുടുംബത്തിൽ വരുമാനമുള്ള ഏക വ്യക്തിയായിരുന്നു ജെറി. മൃതസംസ്കാരത്തിന് മറ്റ് ആവശ്യങ്ങൾക്കുമായി സുഹൃത്തുക്കൾ ഗോ ഫണ്ട് മീയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.