ADVERTISEMENT

വാഷിങ്ടൻ ∙ പുതിയ കോവിഡ് വേരിയന്റ് യുഎസിലെ പകുതി സംസ്ഥാനങ്ങളിലും വ്യാപിച്ചതായി ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. ന്യൂജേഴ്‌സിയിലെ ലാബുകൾ ഏറ്റവും കൂടുതൽ XEC അണുബാധകളും, കലിഫോർണിയയിൽ  കുറഞ്ഞത് 15 ഉം വിർജീനിയയില്‍ മാത്രം ഇതുവരെ 10 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

"ഞങ്ങൾ ഒരു പ്രത്യേക പ്രവണത കാണുന്നില്ല. വരുന്ന സാമ്പിളുകൾ ഞങ്ങൾ നിരീക്ഷിക്കുകയും ജീനോമിക് സ്ക്രീനിംഗ് കൂടുതൽ വിപുലമായി തുടരുകയും ചെയ്യുന്നു," ഇൻസ്റ്റിറ്റ്യൂട്ടിന്റെ മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് ലാബ് മേധാവി കാർല ഫിങ്കിൽസ്റ്റീൻ പറഞ്ഞു. ആരോഗ്യ ഉദ്യോഗസ്ഥര്‍ ഇതുവരെ വേരിയന്റിനെക്കുറിച്ച് ആശങ്ക പങ്കുവച്ചിട്ടില്ല. ശൈത്യകാലത്ത് വൈറസ് വീണ്ടും ഉയരുമെന്നും ജനുവരി പകുതിയോടെ അത് ഉയര്‍ന്നേക്കുമെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കാക്കുന്നു.

English Summary:

More Than Half of US States Grappling With New COVID-19 Variant XEC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com