ADVERTISEMENT

ന്യൂയോർക്ക് ∙  അഴിമതി കേസിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് കുറ്റക്കാരനെന്ന് ഫെഡറൽ ഗ്രാൻഡ് ജൂറി. അധികാരത്തിലിരിക്കുമ്പോൾ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ ന്യൂയോർക്ക് സിറ്റി മേയറാണ് ആഡംസ്. 

അതേസമയം സമൂഹമാധ്യമത്തിലൂടെ ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ കുറ്റപത്രത്തോട് ആഡംസ് പ്രതികരിച്ചു.  മുൻ പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്നും തന്റെ ഭരണത്തിനകത്ത് തെറ്റായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

അഴിമതി അന്വേഷണത്തിന്റെ ഭാഗമായ് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസുമായ് അടുപ്പമുള്ള പലരുടെയും വീടുകൾ ഫെഡറൽ അധികൃതർ ഇതിനോടകം റെയ്‌ഡ്‌ ചെയ്തതായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഴിമതി ആരോപണ കേസിൽ  ഫെഡറൽ അന്വേഷണം നടക്കുകയാണ്. 

English Summary:

Eric Adams, New York City mayor, reportedly indicted after corruption inquiry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com