ലൂസിയാന ∙ മാർച്ച് 17 ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലൂസിയാനയിലെ ആദ്യത്തെ തടവുകാരൻ അസുഖവും സ്വാഭാവിക കാരണങ്ങളും മൂലം മരിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകനും സംസ്ഥാന ഉദ്യോഗസ്ഥരുമാണ് വിവരം സ്ഥരീകരിച്ചത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റഫർ സെപൽവാഡോ (81) ആണ് മരിച്ചത്. 30 വർഷത്തോളമായി അംഗോളയിലെ ലൂസിയാന സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ കഴിഞ്ഞിരുന്ന ക്രിസ്റ്റഫർ ശനിയാഴ്ച രാത്രി കസ്റ്റഡിയിൽ മരിച്ചുവെന്ന് അഭിഭാഷകൻ അറിയിച്ചു.
ലൂസിയാനയിലെ കറക്ഷൻസ് വകുപ്പ് മരണം സ്ഥിരീകരിച്ചു. 1992-ൽ തന്റെ 6 വയസ്സുള്ള വളർത്തുമകനെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റഫറിന് വധശിക്ഷ വിധിച്ചത്.
English Summary:
Christopher Sepalvado (81),louisiana's first death row inmate died of illness and natural causes.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.