ADVERTISEMENT

ഹൂസ്റ്റൺ∙ റിവർസ്റ്റോൺ ഒരുമ 2025 ലെ അംഗത്വം പുതുക്കിയ ഫാമിലികൾക്കായി ഗ്രേറ്റർ ഹൂസ്റ്റണിലെ വിവിധ ബിസിനസ് സെന്ററുകളിൽ നിന്ന് പർച്ചേസ് ഡിസ്‌കൗണ്ട് ലഭിക്കുന്ന ബെനിഫിറ്റ് കാർഡ് 2025 നൽകുന്നു.

ഏപ്രിൽ 30 ന് മുൻപായി മെമ്പർഷിപ്പ് പുതുക്കുന്ന കുടുംബങ്ങൾക്ക് 'ഡോളർ ബാക്ക് ഫ്രം പർച്ചേസ്' വഴി സാമ്പത്തിക ലാഭം നേടാൻ സഹായിക്കുന്ന ഈ ഡിസ്കൗണ്ട് കാർഡ് ലഭ്യമാകും.മേയ് 3 ന് നടക്കുന്ന ഒരുമ മെഗാ പിക്‌നിക്ക് 2025ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കുടിയേറ്റ നാട്ടിലെ കുട്ടികൾക്കായുള്ള ഒരുമ മലയാളം ലേണിങ് ക്ലാസുകൾ ഉടൻ ആരംഭിക്കും.

ഒരുമ പ്രസിഡന്റ് ജിൻസ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതം പറഞ്ഞു. ഒരുമ പിക്‌നിക്കിന്റെ ക്രമീകരണങ്ങളെക്കുറിച്ച് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ജോസ് തൈപ്പറമ്പിൽ വിശദീകരിച്ചു. റീനാ വർഗീസ്, നവീൻ ഫ്രാൻസിസ്, വിനോയി സിറിയക്ക്, മേരി ജേക്കബ് എന്നിവർ സംസാരിച്ചു.

riverstone-oruma-issued-benefits-card-2025-2

റോബി ജേക്കബ്, സെലിൻ ബാബു, കെ.പി. തങ്കച്ചൻ, ജോസഫ് തോമസ്, ഷാജി വർഗീസ്, റെയ്നാ സുനിൽ, ദീപാ പോൾ, അലീനാ സബാസ്റ്റ്യൻ എന്നിവരെ സബ് കമ്മിറ്റി കോഓർഡിനേറ്റർമാരായി പിക്നിക്ക് കമ്മിറ്റി രൂപീകരിച്ചു.

English Summary:

Riverstone Oruma is offering a Benefit Card 2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com