ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ഇന്ത്യയില്‍ ഹൃദയാഘാതം മൂലം പെട്ടെന്ന്‌ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനയുണ്ടായതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 56,653 അപ്രതീക്ഷിത മരണങ്ങളാണ്‌ രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതെന്ന്‌ എന്‍സിആര്‍ബി കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 32,457 മരണങ്ങളും ഹൃദയാഘാതം മൂലമായിരുന്നു. 2021ലെ 28,413 ഹൃദയാഘാത മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 12.5 ശതമാനത്തിന്റെ വര്‍ദ്ധനയാണ്‌ ഇത്‌. 2021ല്‍ 50,773 അപ്രതീക്ഷിത മരണങ്ങളാണ്‌ രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 

2022ലെ 56,653 അപ്രതീക്ഷിത മരണങ്ങളില്‍ 47,406 പേര്‍ പുരുഷന്മാരും 9243 പേര്‍ സ്‌ത്രീകളുമായിരുന്നതായും റിപ്പോര്‍ട്ട്‌ പറയുന്നു. ഇവരില്‍ 19,456 പേര്‍ 45-60 പ്രായവിഭാഗത്തിലുള്ളവരും 16,808 പേര്‍ 30-45 പ്രായവിഭാഗത്തില്‍പ്പെട്ടവരുമാണ്‌. 6819 പേര്‍ 18-30 പ്രായവിഭാഗത്തില്‍ മരണപ്പെട്ടപ്പോള്‍ 60ന്‌ മുകളില്‍ പ്രായമുള്ള 11,714 പേരാണ്‌ അപ്രതീക്ഷിതമായി മരണപ്പെട്ടത്‌. 14-18 പ്രായവിഭാഗത്തില്‍ 838 പേരും 14 വയസ്സില്‍ താഴെയുള്ളവരില്‍ 1025 പേരും അപ്രതീക്ഷിത മരണത്തിനിരയായി. 

Representative Image. Photo Credit : Deepak Sethi / iStockPhoto.com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

കോവിഡ്‌ മഹാമാരി ഹൃദയാഘാത മരണങ്ങള്‍ വര്‍ദ്ധിച്ചതിനു പിന്നിലെ കാരണങ്ങളിലൊന്നാകാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. അതേ സമയം വാക്‌സിനേഷനും ഇത്തരം മരണങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ ന്യൂഡല്‍ഹി എയിംസിലെ ഹൃദ്രോഗ വിദഗ്‌ധന്‍ പറയുന്നു. സമ്മര്‍ദ്ദം, പുകവലി, അലസമായ ജീവിതശൈലി, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, അനിയന്ത്രിതമായ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റ്‌ ഘടകങ്ങളാണ്‌. 

ഈ ലക്ഷണങ്ങൾ ഹൃദ്രോഗത്തിന്റേതാകാം: വിഡിയോ

English Summary:

Heart Attack Deaths increased in India

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com