ADVERTISEMENT

ധാരാളം പോഷകങ്ങളുണ്ടെങ്കിലും പൊതുവെ ഈന്തപ്പഴം പലരുടെയും സ്നാക് ലിസ്റ്റിൽ കാണാറില്ല. വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഈന്തപ്പഴത്തിൽ കലോറിയും ഷുഗറും കൂടുതലായതിനാൽ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണമെന്നുമാത്രം. കുതിർത്ത ഈന്തപ്പഴം (Dates)  കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയാം.

നാരുകൾ ധാരാളം 
ഭക്ഷ്യനാരുകളുടെ കലവറയാണ് കുതിർത്ത ഈന്തപ്പഴം. ദഹനം മെച്ചപ്പെടുത്തുകയും ഉദരത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. നാരുകൾ ധാരാളം അടങ്ങിയതിനാൽ വിശപ്പകറ്റുകയും ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കുകയും ചെയ്യും.

ഊർജം
പഞ്ചസാരയുടെയും അന്നജത്തിന്റെയും സ്വാഭാവിക ഉറവിടമാണ് ഈന്തപ്പഴം. മികച്ച ഒരു പ്രീ വർക്കൗട്ട് ഫുഡ് കൂടിയാണിത്.

എല്ലുകളുടെ ആരോഗ്യം 
കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ ഈന്തപ്പഴത്തിൽ ധാരാളമുണ്ട്. അത് എല്ലുകളെ ശക്തിയും ആരോഗ്യവുമുള്ളതാക്കുന്നു.

ആന്റി ഓക്സിഡന്റുകൾ 
കുതിർത്ത ഈന്തപ്പഴം ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇവ  ഫ്രീറാഡിക്കലുകളിൽനിന്നു ശരീരത്തെ സംരക്ഷിക്കുന്നതിനൊപ്പം ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കുന്നു.

തലച്ചോറിന്റെ  ആരോഗ്യം
ഈന്തപ്പഴത്തിൽ വിറ്റമിൻ ബി6, മഗ്നിഷ്യം ഇവയുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ബുദ്ധിശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.

ദഹനത്തിനു സഹായകം 
കുതിർത്ത ഈന്തപ്പഴത്തിലെ നാരുകൾ ദഹനത്തിനു സഹായിക്കുന്നു. മലബന്ധം തടയുന്നതിനൊപ്പം ദഹന വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് 
ഈന്തപ്പഴത്തിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അക്കാരണത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പെട്ടെന്ന് പഞ്ചസാരയുടെ അളവ് ഉയരുന്നതു തടയുകയും ചെയ്യുന്നു.

പ്രതിരോധശക്തി
കുതിർത്ത ഈന്തപ്പഴത്തിൽ വിറ്റമിൻ എ, സി എന്നിവയുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യമുള്ളതാക്കുകയും വിവിധ രോഗങ്ങളെയും അണുബാധയെയും തടയുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം 
ഈന്തപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുള്ളതിനാൽ രക്തസമ്മർദം കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ചർമത്തിന്റെ ആരോഗ്യം
കുതിർത്ത ഈന്തപ്പഴത്തിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. ഓക്സീകരണ സമ്മർദം കുറയ്ക്കുന്നതിനൊപ്പം ചർമത്തിൽ ചുളിവുകൾ വരുന്നതും തടയുന്നു.

ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം - വിഡിയോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com