ADVERTISEMENT

രാവിലെ ഒൻപതു മുതൽ വൈകുന്നേരം 5 മണി വരെ നീളുന്ന ജോലിയാണോ നിങ്ങളുടേത്? ജോലിത്തിരക്കിൽ പലപ്പോഴും ആരോഗ്യം ശ്രദ്ധിക്കാതെ പോകാറില്ലേ? നിങ്ങൾക്ക് ആരോഗ്യത്തിനും സൗഖ്യത്തിനും ഉൽപാദനക്ഷമത വർധിപ്പിക്കാനും എല്ലാം ഉതകുന്ന ഒരു ഫുഡ് ഗൈഡ് പോഷകാഹാരവിദഗ്ധയായ ലോവ്നീത് ബത്ര പരിചയപ്പെടുത്തുന്നു. ഈ ഭക്ഷണങ്ങൾ പകൽ മുഴുവൻ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഊർജം നിലനിർത്താനും സഹായിക്കും. എന്തൊക്കെയാണവ എന്നറിയാം. 

മോര്
രാവിലെ 10–11 മണിയാകുമ്പോൾ ഒരു ഗ്ലാസ് മോര് കുടിക്കാം. ഇത് പ്രോട്ടീൻ ധാരാളമടങ്ങിയ ഒരു നാച്വറൽ പ്രോബയോട്ടിക് ആണ്. ഊർജനില നിലനിർത്താൻ ഇത് സഹായിക്കും. ജോലിത്തിരക്കിൽ മുഴുകി വെള്ളം കുടിക്കാൻ പോലും മറക്കുന്നവർക്ക് ഇത് ഏറെ ഗുണം ചെയ്യും. ശരീരത്തിലെ ജലാംശം നിലനിർത്താൻ മോര് സഹായിക്കും.

Representative image. Photo Credit:5 second Studio/Shutterstock.com
Representative image. Photo Credit:5 second Studio/Shutterstock.com

പുതിനച്ചായ
ഉച്ചഭക്ഷണത്തിനു ശേഷം ഒരു പുതിനച്ചായ കുടിക്കാം. ഇത് ദഹനത്തിന് സഹായിക്കുന്നു. ഒപ്പം ചായയും കാപ്പിയും അമിതമായി കുടിക്കുന്നതു മൂലം ഉണ്ടാകുന്ന അസിഡിറ്റിയും തടയുന്നു. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ഉന്മേഷം തരാനും ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാനും അസ്വസ്ഥതകൾ അകറ്റാനും പുതിനച്ചായ സഹായിക്കും. 

വാഴപ്പഴം
ഉച്ചയ്ക്കു മുൻപായോ വൈകുന്നേരമോ ലഘുഭക്ഷണമായി പഴം കഴിക്കാം. പൊട്ടാസ്യം നാച്വറൽ ഷുഗറും അടങ്ങിയ വാഴപ്പഴം ശാരീരികമായ ഊർജവും മാനസികമായ ഒരു ഉണർവും നൽകുന്നു. ജോലിയിൽ ശ്രദ്ധയോടെ മുഴുകാനും ഇതുമൂലം സാധിക്കുന്നു. 

കർഷകർ വിപണിയിലെത്തിച്ച വാഴക്കുലകൾ
ചിത്രം∙മനോരമ

കടല വറുത്തത്
വെളളക്കടല വറുത്തത് ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ്. ഉച്ചഭക്ഷണത്തിനു മുൻപോ വൈകുന്നേരത്തിനു മുൻപോ ഇത് കഴിക്കാം. ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ കടല ഊർജം നിലനിർത്തുന്നു. ഇത് വിശപ്പകറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കുകയും ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യുന്നു. 

പിസ്ത
വൈകുന്നേരത്തെ ഏറ്റവും മികച്ച ലഘുഭക്ഷണമാണ് പിസ്ത. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ ഇവ പിസ്തയിലടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. വിശപ്പകറ്റാനും ദീർഘകാലത്തേക്ക് ആരോഗ്യം നിലനിർത്താനും പോഷകങ്ങളടങ്ങിയ പിസ്ത സഹായിക്കുന്നു.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com