ADVERTISEMENT

ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ബാക്ടീരിയ ബാധയിലൂടെ ഉണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോസിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) അഥവാ ‘ഫ്ലഷ് ഇൗറ്റിങ്’ ബാക്ടീരിയൽ ഇൻഫെക്‌ഷൻ ജപ്പാനിൽ വ്യാപിക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഇതുവരെ മാത്രം ആയിരം പേരെങ്കിലും ഈ  രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്കുകൾ. ജൂൺ 2 വരെയുള്ള കണക്കനുസരിച്ച് ജപ്പാനിൽ മാത്രം 977 പേരെ ഇതു ബാധിച്ചതായി ടോക്കിയോ നാഷനൽ ഇൻസ്റ്റിട്യൂട്ട് ഒാഫ് ഇൻഫെക്‌ഷ്യസ് ഡിസീസിന്റെ റിപ്പോർട്ടിൽ പറയുന്നു. അടിയന്തര വൈദ്യസഹായം തേടേണ്ട ഈ രോഗം ചിലരിൽ ഗുരുതരമാകാനും 48 മണിക്കൂറിനുള്ളിൽ മരണത്തിനു കാരണമാകുന്നതായുമാണ് റിപ്പോർട്ട്. 

1212897753
Representative Image. Photo Credit : Triloks / Shutterstock.com

മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമ്പോഴാണ് ജീവനു ഭീഷണിയാകുന്നത്. നിലവിൽ രോഗം പടരാനുളള കാരണവും തീവ്രതയും വ്യക്തമല്ലെങ്കിലും കോവിഡ് പ്രതിരോധ മുൻകരുതലുകൾ തന്നെ ഈ രോഗത്തിനും എടുക്കുന്നതാണ് അഭികാമ്യമെന്നാണ് വിദഗ്ധർ പറയുന്നത്. 

രോഗ ലക്ഷണങ്ങൾ
∙ പനി
∙ പേശി വലിവ്
∙ ശരീര വേദന
∙ ഛർദ്ദി

പ്രതിരോധം
∙ വ്യക്തിശുചിത്വം പാലിക്കണം.
∙ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടൗവൽ കൊണ്ട് മുഖം പൊത്തിപിടിക്കുക
∙ കൃത്യമായ ഇടവേളകളിൽ സോപ്പു ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ കഴുകുക
∙ പനിയും സമാനമായ രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാസ്ക് ധരിക്കുക
∙ സാമൂഹിക അകലം പാലിക്കുക
∙ ഡോക്ടറുടെ നിർദേശപ്രകാരം ബാൻ‍ഡേജ് ഉപയോഗിച്ച് മുറിവുകൾ കെട്ടിവയ്ക്കുക
∙ രോഗികൾ ഉപയോഗിച്ച പാത്രങ്ങളോ മറ്റു വസ്തുക്കളോ തൊടാതിരിക്കുക

English Summary:

Rising STSS Infections in Japan: Key Symptoms and Prevention Strategies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com