ADVERTISEMENT

മലപ്പുറം ചേളാരിയിലാണ് അധ്യാപകനായ ആബിദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നിരവധി പ്രകൃതിസൗഹൃദ നിർമിതികളിലൂടെ ശ്രദ്ധേയനായ വാജിദ് റഹ്മാനാണ് ഈ വീട് രൂപകൽപന ചെയ്തത്. വീതി കുറഞ്ഞ 12 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. അവിടെ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന, വിശാലമായ ഇടങ്ങളുള്ള, ചെലവ് കീശയിൽ ഒതുങ്ങുന്ന ഒരു വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതെല്ലാം ഈ പുതിയ വീട്ടിൽ മനോഹരമായി സമ്മേളിച്ചിരിക്കുന്നു.

35-lakh-home-chelari

മേൽക്കൂര കോൺക്രീറ്റ് ചെയ്യാതെ, ഒറ്റ യൂണിറ്റായി ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിനുതാഴെ പൂവോടും വിരിച്ചു ഭംഗിയാക്കി. ഇതുവഴി രണ്ടു ഗുണമുണ്ട്. ഒന്ന് കോൺക്രീറ്റ് നല്ലൊരു തുക ലഭിച്ചു. രണ്ടു, വീടിനകത്ത് കൂടുതൽ വിശാലത ലഭിക്കുന്നു, ചൂടും കുറവ്.  മെസനൈൻ ശൈലിയിലാണ് മുകൾനില നിർമിച്ചത്. 

35-lakh-home-chelari-side

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ,കോർട്യാർഡ്, പാഷ്യോ, മൂന്നു കിടപ്പുമുറികൾ, അപ്പർ സ്റ്റഡി സ്‌പേസ്, എന്നിവയാണ് 2050 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത് .

35-lakh-home-chelari-living

പ്രധാനവാതിൽ തുറന്നു കയറുന്നത്, വിശാലമായ ഹാളിലേക്കാണ്. ഇവിടെ സ്റ്റെയറിനോട് ചേർന്ന ഡബിൾഹൈറ്റ് സ്‌പേസിൽ സ്വീകരണമുറി വിന്യസിച്ചു. ഹാളിന്റെ മധ്യത്തിലായി ഊണുമേശ ക്രമീകരിച്ചു. ഇവിടെ നിന്നും കോർട്യാർഡിലേക്കും പിൻവശത്തെ  മതിലിനോട് ചേർന്ന പാഷ്യോയിലേക്കും ഇറങ്ങാം. ഇവിടെ ജിഐ മേൽക്കൂരയിൽ ഗ്ലാസ് വിരിച്ചു, സിറ്റിങ് സ്‌പേസ് വേർതിരിച്ചു. 

35-lakh-home-chelari-patio

നാച്ചുറൽ വുഡിന്റെ ഉപയോഗം നിയന്ത്രിച്ചതാണ് ചെലവ് പിടിച്ചുനിർത്തിയത്. ജനലുകൾ സ്റ്റീൽ+ അലുമിനിയം കൊണ്ട് നിർമിച്ചു. ഡബിൾ ഹൈറ്റിൽ സ്റ്റെയിൻലെസ്സ് സ്റ്റീലിൽ തീർത്ത ഗോവണിയുടെ കൈവരികൾ കൗതുകകരമാണ്. ഇതിൽ റബ്‌വുഡ് പീസുകളും ഒട്ടിച്ചു. ഗോവണിയുടെ ആദ്യ ലാൻഡിങ് കയറിച്ചെല്ലുമ്പോൾ മുകളിലെ സ്‌റ്റഡി സ്‌പേസായി വേർതിരിച്ചു. ഇവിടെ റബ്‌വുഡ് കൊണ്ട് ഇൻബിൽറ്റ് സീറ്റിങ് നൽകിയത് ശ്രദ്ധേയമാണ്.

35-lakh-home-chelari-upperstudy

അലുമിനിയം ഫാബ്രിക്കേഷനിലാണ് കിച്ചൻ. ഇത് ഒറ്റ യൂണിറ്റായി നിലനിർത്തി. ഊണുമുറിയിലേക്ക് തുറക്കുന്ന ഒരു പാൻട്രി കൗണ്ടറും ഒരുക്കി.

35-lakh-home-chelari-kitchen

താഴെ രണ്ടും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. റബ് വുഡ് കൊണ്ടാണ് കട്ടിൽ. ഇതിൽ കൺസീൽഡ് സ്‌റ്റോറേജ് സ്‌പേസുമുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളും മുറികളിൽ ഒരുക്കി.

35-lakh-home-chelari-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. നിർമാണച്ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലത്ത്, ഈ ബജറ്റിൽ ഇതുപോലെ ഒരു വീട് ഒരുക്കി എന്നത് തികച്ചും പ്രശംസനീയം തന്നെയാണ്.

35-lakh-home-chelari-ext

ചെലവ് കുറച്ച ഘടകങ്ങൾ...

  • ഓപ്പൺ പ്ലാൻ നിർണായകമായി. ഇതിലൂടെ ചുവരുകൾ കുറഞ്ഞു.
  • ഒന്നിച്ചുള്ള മേൽക്കൂര. ഇതിലൂടെ ലിന്റൽ, ചുവരുകൾ എന്നിവ കുറച്ചു.
  • പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് കൊണ്ട് ഭിത്തി കെട്ടി. പുറംചുവരുകൾ തേക്കാതെ, ക്ലിയർ കോട്ട് മാത്രം അടിച്ചു.
  • പോർച്ച് ഒഴിവാക്കി.മുറ്റം ഇന്റർലോക് ചെയ്യാതെ ബേബി മെറ്റൽ വിരിച്ചു.
  • അലുമിനിയം ഫാബ്രിക്കേഷനിൽ കിച്ചൻ.
  • പ്രധാനവാതിൽ മാത്രം മരം. അകത്തെ വാതിലുകൾക്ക് യുപിവിസി  ഉപയോഗിച്ചു.

 

35-lakh-home-chelari-gf

Project facts

35-lakh-home-chelari-ff

Location- Chelari, Malappuram

Area- 2050

Plot- 12 cent

Owner- Aabid

Desing- Vajid Rahman

Hierarchitects,Mankada 

Ph- 04933 236188

email- hierarchyarchitects@gmail.com

Y.C-2020

ചിത്രങ്ങൾ- ഇൻസാഫ് പാലയിൽ 

English Summaryy- House Plans under 35 Lakhs Kerala, Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com